ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയർ തായ്ലൻഡിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsഭോപ്പാൽ: ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയർ തായ്ലൻഡിൽ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഗ്യ പലിവാൽ(29) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം തായ്ലൻഡിലെ ഒരു ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രഗ്യയുടെ മൃതദേഹത്തിനായി ബന്ധുക്കൾ കാത്തിരിപ്പിലാണ്.
കുടുംബത്തിലെ ആർക്കും പാസ്പോർട്ട് ഇല്ലാത്തതിനാൽ തായ്ലൻഡിലെത്തി മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾക്ക് സാധിക്കുന്നില്ല. എന്നാൽ, മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹോങ്കോങ് ആസ്ഥാനമായ കൂട്ടായ്മയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ ഫുക്കറ്റിലേക്ക് പോയതായിരുന്നു പ്രഗ്യ. സുഹൃത്ത് വഴിയാണ് പ്രഗ്യയുടെ വാഹനാപകടം വീട്ടുകാർ അറിഞ്ഞത്.
ബാങ്കോക്കിലെ ഇന്ത്യൻ എംബസി മരിച്ച പെൺകുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ട്വീറ്റ് ചെയ്തു.
