റഷ്യയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾ നദിയിൽ മുങ്ങിമരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
text_fieldsസെന്റ് പീറ്റേഴ്സ് ബർഗ്: ഒരു സംഘം ഇന്ത്യൻ വിദ്യാർഥികൾ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിനടുത്തുള്ള നദിയിൽ ശക്തമായ ഒഴുക്കിൽ പെട്ടു. നാല് പേർ മരിച്ചു. ഒരാളെ ജീവനോടെ രക്ഷപ്പെടുത്തിയെന്നും മരിച്ചവരിൽ ഒരാളുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ട സ്ഥലത്തുണ്ടായിരുന്നവർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒരു പെൺകുട്ടിയും മൂന്ന് ആൺകുട്ടികളും മരിച്ചതായാണ് വിവരം. ഒഴുക്കിൽപ്പെട്ട മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
നോവ്ഗൊറോഡ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് മരിച്ചത്. 18 നും 20 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. നോവ്ഗൊറോഡിലെ വോൾഗോവ് നദിയിൽ നീന്തുന്നതിനിടെയാണ് ദുരന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

