Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലണ്ടനിൽ ഇന്ത്യൻ വിദ്യാർഥിനി കുത്തേറ്റു മരിച്ചു, ബ്രസീലിയൻ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ലണ്ടനിൽ ഉപരിപഠനം നടത്തുന്ന ഹൈദരാബാദ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്
Kontham Tejaswini Reddy
cancel

ലണ്ടൻ: വെംബ്ലിയിലെ നീൽഡ് ക്രസന്റിലുള്ള ഫ്ലാറ്റിൽ ഇന്ത്യൻ യുവതി കുത്തേറ്റു മരിച്ചു. ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന ബ്രസീലുകാരനെ ലണ്ടൻ മെട്രോപോളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിൽ ഉപരിപഠനം നടത്തുന്ന ഹൈദരാബാദ് സ്വദേശിനിയായ കൊന്തം തേജസ്വിനി റെഡ്ഡി (27) ആണ് കൊല്ലപ്പെട്ടത്.

തേജസ്വിനിയെ കൂടാതെ അവരുടെ സുഹൃത്തായ അഖില (28) എന്ന യുവതിക്കും കുത്തേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 23കാരനായ ബ്രസീലുകാരനൊപ്പം മറ്റൊരാൾ കൂടി അറസ്റ്റിലായിട്ടു​ണ്ട്. പൊതുഅടുക്കള സംവിധാനമുള്ള ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. കൊലപാതകം നടത്തിയെന്ന സംശയത്തിലാണ് ബ്രസീലിയൻ യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വെംബ്ലിയിലെ ഫ്ലാറ്റിൽ യുവതികൾക്കു കുത്തേറ്റതുമായി ബന്ധപ്പെട്ട് പൊലീസിന് വിവരം ലഭിച്ചത്. ആംബുലൻസുമായി പൊലീസ് എത്തിയ വേളയിൽ യുവതികൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയെങ്കിലും തേജസ്വിനി സംഭവ സ്ഥലത്തുതന്നെ മരിച്ചു. 28കാരിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ബ്രസീലുകാരന് പുറമെ സംഭവ സ്ഥലത്തുനിന്ന് മ​റ്റൊരു യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, യുവതിക്ക് സംഭവത്തിൽ പങ്കില്ലെന്നു​കണ്ട് പൊലീസ് വിട്ടയച്ചു.

ബിരുദാനന്തര പഠനത്തിനായി കഴിഞ്ഞ വർഷം മാർച്ചിലാണ് തേജസ്വിനി ലണ്ടനിലെത്തിയത്. നോട്ടിങ്ഹാം യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം. ഹൈദരാബാദിലെ ചമ്പാപേട്ട് സ്വദേശിനിയായ ഇവർ കൂട്ടുകാർക്കൊപ്പമാണ് താമസിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student from Hyderabad stabbed to death in London, two arrested
Next Story