ബംഗ്ലാദേശിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി കുത്തേറ്റു മരിച്ചു
text_fieldsധാക്ക: ബംഗ്ലാദേശിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി സഹപാഠിയായ ഇന്ത്യക്കാരെൻറ കുത്തേറ്റു മരിച്ചു. ചിറ്റഗോങ്ങിലെ സ്വകാര്യ മെഡിക്കൽ കോളജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥി അത്തീഫ് ശൈഖാണ് (25) മരിച്ചത്. അത്തീഫിനെ കുത്തിയ വിൻസൺ മെയ്സ്നാം സിങ് എന്ന 23കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടി ഉൾപെടെ രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
നാല് പേരും മണിപ്പൂർ സ്വദേശികളാണ്. വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അത്തീഫിനെ കുത്തിയ ശേഷം മെയ്സ്നാം സിങ് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുവരെയും ചിറ്റഗോങ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അത്തീഫ് മരിച്ചിരുന്നു. ചിറ്റഗോങ്ങിലെ അക്ബർഷാ പ്രദേശത്ത് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ നാലാം നിലയിൽ വെള്ളിയാഴ്ച രാത്രി 11നാണ് സംഭവം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
