പ്രതീക്ഷ അവസാനിച്ചു; യു.എസിൽ അഞ്ച് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsസാകേത് ശ്രീനി വാസയ്യ
ന്യൂഡൽഹി: യു.എസിൽ അഞ്ച് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥി സാകേത് ശ്രീനി വാസയ്യയെ (22)മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് സാകേത്.
ഫെബ്രുവരി 9ന് ബെർക്കെലി ഹിൽ ഏരിയയിലുള്ള അൻസ തടാകത്തിനു സമീപമാണ് സാകേതിനെ അവസാനമായി കണ്ടതെന്നാണ് ഔദ്യോഗിക വിവരം. സാകേതിനെ കണ്ടെത്തുന്നതിന് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ബനീത് സിങ് സാമൂഹ്യ മാധ്യമങ്ങൾ വഴി ശ്രമം നടത്തിയിരുന്നു.
മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സാകേത് യു.എസിൽ എത്തുന്നത്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് ഹൈപ്പർലൂപ്പിനായുള്ള 'മൈക്രോ ചാനൽ കൂളിങ് സിസ്റ്റവും' അതിന്‍റെ പ്രവർത്തന രീതിയും കണ്ടു പിടിച്ച ആറംഗ സംഘത്തിൽ ഒരാളായിരുന്നു സാകേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

