Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യു.എസിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു

text_fields
bookmark_border
സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യു.എസിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു
cancel

ഹൈദരാബാദ്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി ജന്മദിന ദിവസം വെടിയേറ്റ് മരിച്ചു. തെലങ്കാന ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡി (23) ആണ് മരിച്ചത്. തന്റെ ജന്മദിനത്തിൽ തോക്കിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. മൃതദേഹം ഇന്ന് രാത്രി തെലങ്കാനയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവംബർ 13നായിരുന്നു സംഭവമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആര്യൻ റെഡ്ഡി ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു.

വേട്ടക്കുപയോഗിക്കുന്ന ലൈസൻസുള്ള ​തോക്ക് സ്വന്തമായുള്ള ആര്യൻ റെഡ്ഡി പിറന്നാൾ ദിനത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. വിദ്യാർഥികൾക്ക് യു.എസിൽ വേട്ടയാടാനുള്ള തോക്ക് ലൈസൻസ് നേടാനാകുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് ആര്യൻ റെഡ്ഡിയുടെ പിതാവ് പറഞ്ഞു.

വിദേശത്ത് പഠിക്കുമ്പോൾ മക്കൾ തോക്ക് ലൈസൻസ് നേടുന്നതിനെക്കുറിച്ച് മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian student dies in US after being shot by his own gun
Next Story