പ്രപപഞ്ചത്തിന് 1.5 ബില്യൻ വർഷം മാത്രം പ്രായമുള്ളപ്പോൾ രൂപപ്പെട്ട ഗാലക്സിയെ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തി; ക്ഷീരപഥവുമായി സാമ്യമുള്ളത്
text_fieldsപുനെ: പ്രപപഞ്ചത്തിന് 1.5 ബില്യൻ വർഷം മാത്രം പ്രായമായപ്പോൾ രൂപപ്പെട്ട ഗാലക്സിയെ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തി. ഏറ്റവും ആദ്യകാലങ്ങളിൽ രൂപപ്പെട്ടതെന്ന് കരുതുന്ന ഗാലക്സികളിൽ ഒന്നാണിത്. നമ്മുടെ ക്ഷീരപഥത്തിനോട് സാമ്യമുള്ള ഗാലക്സി
യെയാണ് പുനെ കേന്ദ്രമായുള്ള ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫണ്ടമെന്റൽ റിസർച്ചിന്റെ നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോ ഫിസിക്സ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇതിന് ശാസ്ത്രജ്ഞർ പേരും നൽകി. ഹിമാലയത്തിലെ ഒരു നദിയുടെ പേരായ അളകനന്ദയുടെ പേരാണ് നൽകിയത്. വേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. യോഗേഡ് വാഡദേക്കർ ആണ് ഇക്കാര്യം അറിയിച്ചത്.
തങ്ങളുടെ കണ്ടെത്തൽ വളരെ യാദൃശ്ചികമായിരുന്നെന്ന് യോഗേഷിനു കീഴിൽ റിസർച്ച് ചെയ്ത റിഷി ജയിൻ പറയുന്നു. നമ്മുടെ ഗാലക്സിയെപ്പോലെ തന്നെയാണ് ഇതും ഇരിക്കുന്നതെന്നും പ്രപഞ്ചത്തിന് അതിന്റെ ഇന്നത്തെ പ്രായത്തിന്റെ പത്തുശതമാനം മാത്രം പ്രായമുള്ളപ്പോൾ രൂപപ്പെട്ടതാണിതെന്നും ജയിൻ പറഞ്ഞു. യൂറോപ്പിലെ പ്രമുഖ അസ്ട്രോണമി ജേണലായ അസ്ട്രോണമി ആന്റ് ആസ്ട്രോ ഫസിക്സിൽ ഇവരുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദ്യകാലങ്ങളിൽ രൂപപ്പെട്ട ഗാലക്സികൾക്ക് കൃത്യമായ ഒരു രൂപഘടന ഉണ്ടായിരുന്നില്ല. ഒരുതരം അരാജക സ്വഭാവമായിരുന്നു അവയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ അളകനന്ദ അങ്ങനെയല്ല, കൃത്യമായി രൂപകൽപന ചെയ്തതുപോലെയുള്ള ഘടനയാണെന്നും തിളക്കമുള്ള ഒരു കേന്ദ്രവും ഇവക്ക് ചുറ്റിലും രണ്ട് പിരിയൻ ചുരുളുകൾപോലെയാണ് ചുറ്റുമുള്ളവ ഇരിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഏകദേശം 30,000 പ്രകാശവർഷങ്ങളാണ് ഇവയുടെ ഡയമീറ്ററെന്നും ഇവർ പറയുന്നു.
നാസയുടെ വെബ് സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയത്. ബിഗ് ബാങ്ങിന് നൂറു മില്യൻ വർഷം മാത്രം അകലെ രൂപപ്പെട്ട ഗാലക്സികൾ വരെ ടാറ്റ റിസർച്ച് കണ്ടെത്തിയിട്ടുണ്ടെന്നും ഇവർ പറയുന്നു.
അളകനന്ദ 12 ബില്യൻ പ്രകാശവർഷം അകലെയാണ് നമ്മുടെ ക്ഷീരപഥവുമായി. നമ്മുടെ ക്ഷീരപഥത്തിന് ഹിന്ദിയിൽ ‘മന്ദാകിനി’ എന്നാണ് പേര്. അതുകൊണ്ടാണ് മന്ദാകിനിയുടെ പോഷക നദിയായ അളകനന്ദയുടെ പേര് നൽകിയതെന്നും ഇവർ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

