Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനി ‘റെയിൽ വൺ’ മാത്രം;...

ഇനി ‘റെയിൽ വൺ’ മാത്രം; യു.ടി.എസ് ആപ് നിർത്തലാക്കുന്നു

text_fields
bookmark_border
ഇനി ‘റെയിൽ വൺ’ മാത്രം; യു.ടി.എസ് ആപ് നിർത്തലാക്കുന്നു
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ​യു​ടെ ഓ​ൺ​ലൈ​ൻ പാ​സ​ഞ്ച​ർ സേ​വ​ന​ങ്ങ​ൾ ഇ​നി മു​ത​ൽ ‘റെ​യി​ൽ വ​ൺ’​എ​ന്ന ഏ​കീ​കൃ​ത പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് മാ​റു​ന്നു. നി​ല​വി​ലെ യു.​ടി.​എ​സ് ആ​പ്​ മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കും. യു.​ടി.​എ​സ് ആ​പ് നി​ർ​ത്ത​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി സീ​സ​ൺ ടി​ക്ക​റ്റ് ബു​ക്കി​ങ്, പു​തു​ക്ക​ൽ, പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ നി​ർ​ത്ത​ലാ​ക്കി.

ആ​പ്പി​ന്റെ പു​തി​യ പ​തി​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​വ​ർ​ക്കോ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​വ​ർ​ക്കോ പ്ലാ​റ്റ്‌​ഫോം ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നോ ആ​ർ-​വാ​ല​റ്റ്​ റീ​ചാ​ർ​ജ് ചെ​യ്യാ​നോ സാ​ധി​ക്കി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. യു.​ടി.​എ​സ് ആ​പ്പി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ നി​ല​വി​ലെ ആ​ർ-​വാ​ല​റ്റ് ബാ​ല​ൻ​സ് സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു. ആ​പ് നി​ർ​ത്ത​ലാ​ക്കു​ന്ന​ത് മൂ​ലം തു​ക ന​ഷ്ട​പ്പെ​ടി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക് ഈ ​ബാ​ല​ൻ​സ് പു​തി​യ റെ​യി​ൽ വ​ൺ ആ​പ്പി​ൽ തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കാം.

റെ​യി​ൽ വ​ൺ ആ​പി​ന്‍റെ ​പ്ര​ത്യേ​ക​ത​ക​ൾ

  • റി​സ​ർ​വ്ഡ്, അ​ൺ​റി​സ​ർ​വ്ഡ്, സീ​സ​ൺ, പ്ലാ​റ്റ്‌​ഫോം ടി​ക്ക​റ്റു​ക​ൾ ‘റെ​യി​ൽ വ​ൺ’ വ​​ഴി ബു​ക്ക് ചെ​യ്യാം.
  • യു.​പി.​ഐ, ഡെ​ബി​റ്റ്/ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ, ആ​ർ-​വാ​ല​റ്റ്, നെ​റ്റ് ബാ​ങ്കി​ങ്​ എ​ന്നി​വ വ​ഴി സു​ര​ക്ഷി​ത​മാ​യി ഇ​ട​പാ​ട്​ ന​ട​ത്താം.
  • ട്രെ​യി​നു​ക​ളു​ടെ ലൈ​വ്​ സ്റ്റാ​റ്റ​സ്, സ​മ​യ​ക്ര​മം, പ്ലാ​റ്റ്‌​ഫോം വി​വ​ര​ങ്ങ​ൾ, കോ​ച്ച് പൊ​സി​ഷ​ൻ എ​ന്നി​വ യാ​ത്ര​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ അ​റി​യാം.
  • പി.​എ​ൻ.​ആ​ർ സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കാ​നും ടി​ക്ക​റ്റ് റ​ദ്ദാ​ക്കാ​നും റീ​ഫ​ണ്ട് വി​വ​ര​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.
  • ഐ.​ആ​ർ.​സി.​ടി.​സി​യു​ടെ അം​ഗീ​കൃ​ത വെ​ണ്ട​ർ​മാ​രി​ൽ​നി​ന്ന് നേ​രി​ട്ട് സീ​റ്റി​ലേ​ക്ക് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Railways
News Summary - Indian Railways UTS app to be discontinued
Next Story