Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കാരുടെ ശ്രദ്ധക്ക്; ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽ പിടിവീഴും, നടപടി കർശനമാക്കി റെയിൽവേ

text_fields
bookmark_border
യാത്രക്കാരുടെ ശ്രദ്ധക്ക്; ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽ പിടിവീഴും, നടപടി കർശനമാക്കി റെയിൽവേ
cancel

ന്യൂഡൽഹി: ട്രെയിനുകളിൽ സ്പീക്കർ മോഡിൽ സംഗീതമോ വിഡിയോയോ പ്ലേ ചെയ്യുന്നതിനെതിരെ നിയമം കർശനമാക്കി ഇന്ത്യൻ റെയിൽവേ. പിഴ, തടവ് ശിക്ഷ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി. യാത്രാവേളകളിൽ മൊബൈൽ ഫോണുകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കാനാണ് റെയിൽവേയുടെ ഈ പുതിയ നീക്കം. യാത്രാമധ്യേ മൊബൈൽ ഫോണുകളിലോ മറ്റ് ഗാഡ്‌ജെറ്റുകളിലോ ഉച്ചത്തിൽ സംഗീതമോ വിഡിയോയോ വെക്കുന്നത് സഹയാത്രികർക്ക് വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.

എ.സി കോച്ചുകൾ പോലുള്ള അടച്ചസ്ഥലങ്ങളിൽ ഉച്ചത്തിലുള്ളതും നീണ്ടുനിൽക്കുന്നതുമായ ഫോൺ സംഭാഷണങ്ങളും അരോചകമായ റിങ്‌ടോണുകളും മറ്റുള്ളവർക്ക് അസൗകര്യം സൃഷ്ടിക്കുമെന്നും റെയിൽവേ ചൂണ്ടിക്കാട്ടി. യാത്രക്കാർ പരമാവധി ഇയർഫോണുകൾ ഉപയോഗിക്കണമെന്നും ഫോൺ സംഭാഷണങ്ങൾ കുറഞ്ഞ ശബ്ദത്തിൽ വെക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

1989ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 145(2) പ്രകാരമാണ് ഈ നടപടികൾ. ജൻ വിശ്വാസ് (ഭേദഗതി) ആക്ട് പ്രകാരം ഭേദഗതി വരുത്തിയ ഈ നിയമപ്രകാരം, പൊതുസ്ഥലങ്ങളിലെ ശല്യപ്പെടുത്തലുകൾക്ക് 1,000 രൂപ പിഴയും ട്രെയിനിൽനിന്ന് പുറത്താക്കലും ടിക്കറ്റ് കണ്ടുകെട്ടലും ശിക്ഷയായി ചുമത്തും. അധികാരപ്പെടുത്തപ്പെട്ട റെയിൽവേ ജീവനക്കാരൻ ആവശ്യപ്പെട്ടിട്ടും ഇത്തരം പ്രവൃത്തികൾ തുടരുകയാണെങ്കിൽ, ആറു മാസം വരെ ലളിതമായ തടവോ 5,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Railways Strict Action for Playing Loud Music
Next Story