ഹൗറയിൽ റെയിൽവെയുടെ െഎസൊലേഷൻ കോച്ചുകൾ
text_fieldsകൽക്കത്ത: കോവിഡിനെ നേരിടാൻ റെയിൽവെയുടെ െഎസൊേലഷൻ കോച്ചുകൾ തയാറാകുന്നു. പശ്ചിമ ബംഗാളിലെ ഹൗറ ടികിയപാറയിലാ ണ് കോച്ചുകൾ ഒരുങ്ങുന്നത്. അവശ്യ വസ്തുക്കൾ എത്തിക്കാനുള്ള ചരക്ക് ട്രെയിനുകൾ മാത്രമാണ് റെയിൽവെ ഇപ്പോൾ ഒാടിക്കുന്നത്.
5000 കോച്ചുകൾ െഎസൊലേഷൻ വാർഡുകളാക്കുമെന്ന് റെയിൽവെ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ 2500 കോച്ചുകൾ നേരത്തെ െഎസൊലേഷഷൻ വാർഡുകളാക്കി. കോവിഡ് വ്യാപനം ശക്തമായാൽ രോഗികളെ നിരീക്ഷണത്തിൽ വെക്കാൻ നിലവിലെ ആശുപത്രി സംവിധാനങ്ങൾ മതിയാകില്ല. ഇൗ സാഹചര്യത്തിലാണ് റെയിൽവെയുടെ ഇടപെടൽ.
ഹൗറയിൽ തയാറാക്കുന്ന റെയിൽവെ െഎസൊലേഷൻ കോച്ചുകൾ ടികിയപാറ ഇ.എം.യു ഷെഡിലാണ് ഉള്ളത്. നിലവിൽ പശ്ചിമ ബംഗാളിൽ 80 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
