കല്ലെറിയുന്നവരെ പിടികൂടും; വന്ദേ ഭാരത് എക്സ്പ്രസിൽ കാമറകൾ
text_fieldsന്യൂഡൽഹി: വന്ദേ ഭാരത് എകസ്പ്രസിനെ കല്ലെറിയുന്നവരെ കണ്ടെത്തുന്നതിനായി കാമറകൾ സ്ഥാപിക്കുന്നു. ട്രെയിൻ സർവീ സ് തുടങ്ങിയതിന് പിന്നാലെ നിരവധി തവണ കല്ലെറിയുന്ന സംഭവമുണ്ടായിരുന്നു. ഇതേ തുടർന്ന് നാല് കാമറകളാണ് ട്രെയി നിൽ സ്ഥാപിക്കുന്നത്.
കല്ലേറിൽ തകർന്നതിനെ തുടർന്ന് ഇതുവരെ ട്രെയിനിൻെറ 12 വിൻഡോ ഗ്ലാസുകൾ മാറ്റിയിരുന്നു. മാർച്ച് 17നാണ് അവസാനമായി ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കാമറകൾ സ്ഥാപിച്ചാൽ ഏത് സ്ഥലത്ത് നിന്നാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായതെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് ആർ.പി.എഫ് ഡയറക്ടർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഡൽഹിക്കും വാരണാസിക്കും ഇടയിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിൻെറ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ഫെബ്രുവരി 15നായിരുന്നു ഫ്ലാഗ് ഓഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
