ബുക്ക് ചെയ്ത സീറ്റ് ലഭിച്ചില്ല; യാത്രക്കാരന് റെയിൽവേ 75,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsന്യൂഡൽഹി: ബുക്ക് ചെയ്തിട്ടും യാത്രക്കാരന് സീറ്റ് ലഭിക്കാതിരുന്നതിന് റെയിൽവേ 75,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര വിഭാഗം. സംഭവസമയം ട്രെയിനിലുണ്ടായിരുന്ന ടി.ടി.ആറിെൻറ ശമ്പളത്തിൽ നിന്ന് നഷ്ടപരിഹാരത്തിെൻറ മൂന്നിലൊന്ന് ഇൗടാക്കണം.
ഡൽഹി സ്വദേശിയുടെ പരാതിയിലാണ് റെയിൽവേക്കെതിരെ നടപടി. പരാതിക്കാരൻ 2013 മാർച്ച് 30ന് ദക്ഷിൺ എക്സ്പ്രസിൽ വിശാഖപട്ടണത്ത് നിന്ന് ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ, യാത്രക്കിടെ മറ്റുള്ളവർ സീറ്റ് കൈക്കലാക്കുകയും ബഹളം വെക്കുകയും ചെയ്തതായി വ്യക്തമാക്കിയാണ് പരാതിക്കാരൻ ഉപേഭാക്തൃവിഭാഗത്തെ സമീപിച്ചത്.
