ശ്രമിക് ട്രെയിനുകളിൽ മുഴുവൻ ബെർത്തുകളിലും യാത്രക്കാർ; സംസ്ഥാനങ്ങളിൽ മൂന്ന് സ്റ്റോപ്പ്
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കൂടുങ്ങി കിടക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ നാട്ടിലെത്തിക്കുന്നതിനായി റെയിൽവേ ആരംഭിച്ച ശ്രമിക് ട്രെയിനുകളുടെ യാത്രക്കുള്ള മാനദണ്ഡം പുതുക്കി. പുതിയ മാർഗനിർദേശം തിങ്കളാഴ്ച ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. ഇതു പ്രകാരം ശ്രമിക് ട്രെയിനുകൾക്ക് യാത്ര അവസാനിക്കുന്ന സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകൾ അനുവദിക്കാം.
ട്രെയിനിലെ മുഴുവൻ സ്ലീപ്പർ ബെർത്തുകളിലും യാത്രക്കാരെ അനുവദിക്കാമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ 1700 യാത്രക്കാർക്ക് വരെ ഒരു ട്രെയിനിൽ സഞ്ചരിക്കാൻ സാധിക്കും. ഇതോടെ സാമൂഹിക അകലം പാലിക്കാതെയാവും ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തുക.
ഇത് കൂടാതെ രാജ്യത്തെ 15 സ്ഥലങ്ങളിലേക്കും റെയിൽവേ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജധാനിയുടെ ടിക്കറ്റ് നിരക്കിൽ പൂർണമായും ശീതികരിച്ച ട്രെയിനുകളാവും സർവീസ് നടത്തുക.
