റെയിൽവേ ട്രെയിൻ യാത്രയിൽ നിരോധിച്ച ഫലം!
text_fieldsലോകത്തിലെ ഏറ്റവും വലിയ ഗതാഗത ശൃംഖലയിലൊന്നാണ് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായി നിരവധി സുരക്ഷാ നിയമങ്ങൾ റെയിൽവേ നടപ്പാക്കി വരുന്നുണ്ട്. ഇത്തരത്തിൽ ട്രെയിൻ യാത്രയിൽ അനുവദനീയമല്ലാത്ത സാധനങ്ങളുടെ പട്ടിക തന്നെയുണ്ട്. അത്തരത്തിൽ നിരോധിക്കപ്പെട്ടവയിൽ ഒരു ഫലവും ഉണ്ട്. ഉണക്ക തേങ്ങയാണ് ആ ഫലം. ഇതൊഴികെ ഏതു ഫലത്തിനും നിരോധനമില്ല. ഉണക്കതേങ്ങയുടെ ചകിരിക്ക് എളുപ്പം തീപിടിക്കാൻ സാധ്യതയുണ്ട് എന്നതാണ് ഇത്തരമൊരു നിയന്ത്രണത്തിനു കാരണം.
തേങ്ങക്കു പുറമെ ഗ്യാസ് സിലിണ്ടറുകൾ, സ്റ്റൗ, തീപിടുത്ത സാധ്യതയുള്ള രാസവസ്തുക്കൾ, പടക്കം, ദുർഗന്ധം പരത്തുന്ന ഗ്രീസ്, സിഗരറ്റുകൾ, ഇവയൊക്കെയാണ് ട്രെയിൻ യാത്രയിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ. തീപിടുത്തത്തിന് ഉയർന്ന സാധ്യതയുള്ളതാണ് ഇവ നിരോധിക്കാൻ കാരണം.1989ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 165 പ്രകാരം മദ്യമോ ലഹരിയോ ഉപയോഗിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്നതും നിരോധിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ ഉടനടി ടിക്കറ്റ് റദ്ദു ചെയ്യാം. കുറ്റ കൃത്യം തെളിയിക്കപ്പെട്ടാൽ ആറുമാസം വരെ തടവും 500 രൂപ പിഴയും ലഭിക്കും.
മൃഗങ്ങളെ യാത്രയിൽ കൂട്ടുന്നതിനും പ്രത്യേക നിയമമുണ്ട്. കുതിര, ആട് പോലുള്ള ചില തരം മൃഗങ്ങളെ മാത്രമേ റെയിൽവേ അനുവദിക്കുന്നുള്ളൂ. ഹൈഡ്രോക്ലോറിക് ആസിഡ്, ടോയ്‍ലറ്റ് ക്ലീനിങ് ആസിഡ്, ഉണങ്ങിയ പുല്ലുകൾ, തുടങ്ങിയവയും റെയിൽവേ നിരോധിച്ചിരിക്കുന്നു. നിരോധിത വസ്തുക്കളുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് 1000 രൂപ പിഴയോ മൂന്നു വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്. ഇത്തരത്തിൽ റെയിൽവേക്കുണ്ടാകുന്ന നഷ്ടം കുറ്റക്കാരിൽ നിന്ന് തന്നെ ഈടാക്കുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.