പ്രധാനമന്ത്രിക്ക് ഇസ്രായേലിൽ ഉൗഷ്മള വരവേൽപ്
text_fields
ന്യൂഡൽഹി: ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി തെൽ അവീവിലെത്തിയ നരേന്ദ്ര മോദിക്ക് ഉൗഷ്മള വരവേൽപ്. ബെൻഗൂറിയൻ വിമാനത്താവളത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഹിന്ദിയിൽ സ്വാഗതമോതി, ‘‘ആപ്കാ സ്വാഗത് ഹെ, മേരെ ദോസ്ത്’’. ഇത് ചരിത്ര സന്ദർശനമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. മുമ്പ് പോപ്പിനെയും യു.എസ് പ്രസിഡൻറിനെയും സ്വീകരിക്കാനെത്തിയപോലെ പ്രോേട്ടാകോൾ മറികടന്ന് നെതന്യാഹു തന്നെ നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് മോദിയെ സ്വീകരിച്ചത്.
മന്ത്രിസഭാംഗങ്ങളെല്ലാം വിമാനത്താവളത്തിലെത്തിയിരുന്നു. ഭീകരതയടക്കമുള്ള പൊതുഭീഷണികളെ നേരിടുന്നതിന് സംയുക്തമായി ശ്രമംനടത്തുമെന്ന് ഇരു പ്രധാനമന്ത്രിമാരും പറഞ്ഞു. ആദ്യ കൂടിക്കാഴ്ചയിൽ ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൽ ആകാശമാണ് പരിധി എന്ന് മോദി പറഞ്ഞിരുന്നത് അനുസ്മരിച്ച നെതന്യാഹു ആകാശംപോലും പരിധിയല്ല എന്ന് കൂട്ടിച്ചേർത്തു.
ഇസ്രായേലിലെ ഇന്ത്യക്കാരെ കാണുന്നതടക്കം, മോദിയുടെ എല്ലാ പരിപാടികളിലും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഒപ്പമുണ്ടാവും. പ്രസിഡൻറ് റ്യുവൻ റിവ്ളിൻ, പ്രതിപക്ഷ നേതാവ് ഇസാഖ് ഹെർസോഗ് എന്നിവരെയും മോദി കാണുന്നുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടയിൽ ശബാദ് ഹൗസിൽ നിന്ന് ഇന്ത്യക്കാരിയായ സാന്ദ്ര സാമുവൽ രക്ഷിച്ച, ഇപ്പോൾ 10 വയസ്സുള്ള മോശെ ഹോൾട്സിനെയും മോദി കാണും.
വിവിധ രംഗങ്ങളിൽ കരാറുകൾ ഒപ്പുവെക്കുന്നുണ്ടെങ്കിലും, മോദിയുടെ യാത്രയിൽ ഉൗന്നൽ ആയുധക്കച്ചവടം തന്നെ. ഇസ്രായേലിെൻറ ഏറ്റവും വലിയ ആയുധ വിപണിയായി മാറിയ ഇന്ത്യക്ക് മിസൈൽ, േഡ്രാൺ, റഡാർ എന്നിങ്ങനെ ഇപ്പോൾതന്നെ പ്രതിവർഷം 6500 കോടിയോളം രൂപയുടെ യുദ്ധോപകരണങ്ങളാണ് അവർ നൽകുന്നത്. ഇന്ത്യ, അമേരിക്ക, ഇസ്രായേൽ അച്ചുതണ്ട് ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണ് മോദിയുടെ മൂന്നു ദിവസത്തെ സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ യാത്ര, ഫലസ്തീനുമായുള്ള ബന്ധങ്ങൾക്ക് പരിക്കേൽപിച്ചുകൊണ്ടല്ലെന്ന പ്രത്യാശ ഫലസ്തീൻ പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലുമായുള്ള ബന്ധം വളർത്തുന്നത് ഫലസ്തീൻ ജനതയോടുള്ള സമീപനത്തെ ഒരുവിധത്തിലും ബാധിക്കുന്നില്ലെന്നു വരുത്താൻ മുൻകാലങ്ങളിൽ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാഷ്ട്രപതിക്കു പുറമെ 2000, 2012, 2016 വർഷങ്ങളിൽ ഇസ്രായേൽ സന്ദർശിച്ച വിദേശകാര്യ മന്ത്രിമാരും ഫലസ്തീൻ അതോറിറ്റിയുടെ ആസ്ഥാനമായ റാമല്ല സന്ദർശിച്ചാണ് മടങ്ങിയത്.
#WATCH: PM Narendra Modi arrives in Israel in the first-ever visit to the country by an Indian PM, received by Israeli PM Benjamin Netanyahu pic.twitter.com/mCWD1UDMTD
— ANI (@ANI_news) July 4, 2017
#WATCH Welcome ceremony for PM Narendra Modi at Ben Gurion Airport in Israel https://t.co/7I7hEcSAAH
— ANI (@ANI_news) July 4, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
