Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരുണാനിധിയെ...

കരുണാനിധിയെ രാഷ്​ട്രപതി സന്ദർശിച്ചു

text_fields
bookmark_border
കരുണാനിധിയെ രാഷ്​ട്രപതി സന്ദർശിച്ചു
cancel

ചെന്നൈ: അസുഖ ബാധിതനായി ചികിത്സയിലിരിക്കുന്ന ദ്രാവിഡ മു​േ​ന്നറ്റ കഴകം (ഡി.എം.കെ) അധ്യക്ഷൻ എം. കരുണാനിധിയെ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ആശുപത്രിയിൽ സന്ദർശിച്ചു. കരുണാനിധിയേയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്​ടറേയും കുടുംബാംഗങ്ങളേയും കണ്ട്​ വിവരങ്ങൾ ആരാഞ്ഞുവെന്നും കലൈഞ്​ജർ​ എത്രയും പെ​െട്ടന്ന്​ രോഗ മുക്​തനാവ​െട്ടയെന്ന്​ ആശംസിക്കുന്നതായി രാഷ്​ട്രപതി ട്വീറ്റ്​ ചെയ്​തു.

കരുണാനിധിയുടെ മകനും ഡി.എം.കെ വർക്കിങ്​ പ്രസിഡൻറുമായ എം.കെ. സ്​റ്റാലിൻ, മകളും ഡി.എം.കെ എം.പിയുമായ കനിമൊഴി എന്നിവരുമായി രാഷ്​ട്രപതി ആശയവിനിമയം നടത്തി. രക്​ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച കരുണാനിധിയെ വിവിധ രാഷ്​ട്രീയ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkstalinKarunanidhikanimozhiRamnath kovindmalayalam news
News Summary - Indian president visitted Karunanidhi-india news
Next Story