Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫേസ്​ബുക്കിനെ ചോദ്യം...

ഫേസ്​ബുക്കിനെ ചോദ്യം ചെയ്യും; അധികൃതരെ ചർച്ചക്ക്​ വിളിച്ച്​ വിവര സാങ്കേതിക വകുപ്പ്

text_fields
bookmark_border
ഫേസ്​ബുക്കിനെ ചോദ്യം ചെയ്യും; അധികൃതരെ ചർച്ചക്ക്​ വിളിച്ച്​ വിവര സാങ്കേതിക വകുപ്പ്
cancel
camera_alt

credit : facebook

ന്യൂഡൽഹി: സമൂഹ മാധ്യമ ഭീമനായ ഫേസ്​ബുക്ക്​ ആർ.എസ്​.എസിനും ബി.ജെ.പിക്കും വിദ്വേഷ പ്രചാരണത്തിന്​ അവസരം നൽകിയെന്ന ആരോപണം ഉയർന്നതിന്​​ പിന്നാലെ ഫേസ്ബുക്ക് അധികൃതരെ ചർച്ചക്ക്​ വിളിച്ച്​ വിവര സാങ്കേതിക വകുപ്പി​െൻറ പാർലമെൻററി സ്റ്റാൻഡിങ്​ കമ്മിറ്റി. രാജ്യത്ത്​ രാഷ്​ട്രീയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട്​ അധികൃതരെ ചോദ്യം ചെയ്യുമെന്ന്​ പാനൽ അംഗം റോയിറ്റേഴ്​സിനോട്​ പ്രതികരിച്ചു. സെപ്തംബർ 2നാണ് ഫേസ്​ബുക്ക്​ അധികൃതരുമായി ചർച്ച നടത്തുകയെന്നും അരമണിക്കൂറോളം നീളുമെന്നും റിപ്പോർട്ടുകളുണ്ട്​.

വിദ്വേഷ പോസ്റ്റുകൾ പങ്കുവെക്കുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ നടിപടിയെടുക്കാത്ത ഫേസ്​ബുക്ക്​ ഇന്ത്യയുടെ നിലപാട്​ വലി വിവാദത്തിന്​ തിരികൊളുത്തിയിരുന്നു. ബി.ജെ.പിയാണ്​ സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നതെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ പരാമർശവും വന്നതോടെ ഫേസ്​ബുക്ക്​ പൂർണ്ണമായും പ്രതിക്കൂട്ടിലാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതരെ ചർച്ചക്ക്​ വിളിക്കാൻ വിവര സാങ്കേതിക വകുപ്പ് തീരുമാനിച്ചത്

വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ ഫേസ്ബുക്കിന്‍റെ പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസിനെതിരെയും ഫേസ്ബുക് ഉപയോക്താക്കളായ മറ്റ് രണ്ട് പേർക്കെതിരെയും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഫേസ്ബുകിന്‍റെ ദക്ഷിണ-മധ്യ ഏഷ്യയുടെ ചുമതലയുള്ള പബ്ലിക് പോളിസി ഡയറക്ടറാണ് അംഖി ദാസ്. മതവികാരം വ്രണപ്പെടുത്തൽ, സാമുദായിക ശത്രുതയ്ക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookhate speechBJP Facebook linkBJP
News Summary - Indian Parliamentary Panel to Question Facebook
Next Story