ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാക് സൈന്യം വെടിയുതിർത്തു. ചെറിയ ആയുധങ്ങളും ചെറുപീരങ്കിയും ഉപയോഗിച്ചായിരുന്നു ആക്രമണം. പൂഞ്ച് മേഖലയിലായിരുന്നു സംഭവം.
പ്രകോപനമൊന്നും കൂടാതെയായിരുന്നു പാക് സൈന്യം വെടിയുതിർത്തത്. എന്നാൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ആക്രമണത്തിന് ശമനമായിട്ടുണ്ട്. നേരത്തേയും പല തവണ പാക് സൈന്യം പ്രകോപനമില്ലാതെ ഇന്ത്യൻ പോസ്റ്റിനു നേരെ വെടിയുതിർത്തിരുന്നു.