Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​റാ​​നിയൻ ക​പ്പ​ലിൽ...

ഇ​റാ​​നിയൻ ക​പ്പ​ലിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിദേശകാര്യ അധികൃതർ സന്ദർശിക്കും

text_fields
bookmark_border
iranian-ship-grace-1
cancel

ന്യൂഡൽഹി: ജി​ബ്രാ​ൾ​ട്ട​ർ ക​ട​ലി​ടു​ക്കി​ല്‍ ബ്രി​ട്ടീ​ഷ് സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത ഇ​റാ​​നിയൻ എ​ണ്ണ​ക്ക​പ്പ​ലിൽ കുടുങ്ങിയ മലയാളികളടക്കം 24 ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥർ നാളെ ഇന്ത്യൻ പൗരന്മാരെ സന്ദർശിക്കുമെന്ന്് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മാധ്യമങ്ങളെ അറിയിച്ചു.

‘ഗ്രേ​സ് വ​ൺ’ എ​ന്ന എ​ണ്ണ​ക്ക​പ്പ​ലി​ലുള്ള 24 ഇന്ത്യക്കാരും സുരക്ഷിതരാണ്. ഇക്കാര്യം ജി​ബ്രാ​ൾ​ട്ട​ർ പൊലീസ് അധികാരികളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ മോചനവുമായി ബന്ധപ്പെട്ട് ജി​ബ്രാ​ൾ​ട്ട​ർ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

വ​ണ്ടൂ​ർ, ഗു​രു​വാ​യൂ​ർ, കാ​സ​ർ​കോ​ട്​​ സ്വ​ദേ​ശി​ക​ളാണ് ഇ​റാ​​​െൻറ എ​ണ്ണ​ക്ക​പ്പ​ലി​ലുള്ളത്. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ പോ​രൂ​ര്‍ സ്വ​ദേ​ശി പു​ളി​യ​ക്കോ​ട് കെ.​കെ. അ​ബ്ബാ​സി​​​െൻറ മ​ക​ന്‍ അ​ജ്മ​ൽ സാ​ദി​ഖ്​​ (26), ഗു​രു​വാ​യൂ​ർ മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മു​ള്ള​ത്ത് റോ​ഡി​ൽ ഓ​ടാ​ട്ട് രാ​ജന്‍റെ മ​ക​ൻ റെ​ജി​ൻ (40), കാ​സ​ര്‍കോ​ട് ഉ​ദു​മ ന​മ്പ്യാ​ര്‍ കീ​ച്ചി​ല്‍ സ്വ​ദേ​ശി പി. ​പ്ര​ജി​ത്ത് പു​രു​ഷോ​ത്ത​മ​ൻ (32) എ​ന്നിവരാണിവർ. സ്പെ​യി​നി​ലെ സൗ​ത്ത് കോ​സ്​​റ്റ​ലി​ൽ ജി​ബ്രാ​ൽ​ട്ട​ർ പൊ​ലീ​സി​​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്​ ക​പ്പ​ൽ​ ഇ​പ്പോ​ഴു​ള്ള​ത്.

യൂ​റോ​പ്യ​ൻ യൂ​നി​യ​​​െൻറ ഉ​പ​രോ​ധം മ​റി​ക​ട​ന്ന് സി​റി​യ​യി​ലേ​ക്ക് എ​ണ്ണ ക​ട​ത്തു​ന്നെ​ന്നാ​രോ​പി​ച്ച്​​ ജൂ​ലൈ നാ​ലി​നാ​ണ് ഇ​റാ​​ന്‍റെ എ​ണ്ണ​ക്ക​പ്പ​ൽ ബ്രി​ട്ട​ൻ പി​ടി​ച്ച​ത്. ഇതിന് പകരമായി രാ​ജ്യാ​ന്ത​ര ജ​ലാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ്​ സ്​​റ്റെ​ന ഇം​പ​റോ, മെ​സ്ദ​ർ ക​പ്പ​ലു​ക​ൾ ഇ​റാ​​ന്‍റെ റ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ് കഴിഞ്ഞ ദിവസം പി​ടി​ച്ചെ​ടു​ത്തി​രുന്നു. മെ​സ്ദ​ർ പി​ന്നീ​ട്​ വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsIranian Oil ShipGrace 1Indian crews
News Summary - Indian Official Meet to Jews in Iranian Oil Ship Grace 1 -India News
Next Story