ഇന്ത്യൻ അധീന കശ്മീർ എന്ന സ്ഥലമില്ല; സഹായം ആവശ്യപ്പെട്ട വിദ്യാർഥിെയ തിരുത്തി സുഷമ
text_fieldsന്യൂഡൽഹി: ട്വിറ്റർ അക്കൗണ്ടിൽ സ്ഥലം ഇന്ത്യൻ അധീന കശ്മീർ എന്ന് എഴുതിയ വിദ്യാർഥിയെ തിരുത്തി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഫിലിപ്പൈൻസിൽ പഠിക്കുകയായിരുന്ന ഇന്ത്യൻ വിദ്യാർഥി ശൈഖ് അത്വീഖിനെയാണ് സുഷമാ സ്വരാജ് തിരുത്തിയത്.
ജമ്മുകശ്മീർ സ്വദേശിയായ താൻ ഫിലിപ്പൈൻസിൽ മെഡിസിന് പഠിക്കുകയാണ്. തെൻറ പാസ്പോർട്ട് കേടായിപ്പോയി. ഒരു മാസം മുമ്പ് പുതിയ പാസ്പോർട്ടിന് അപേക്ഷിച്ചിരുന്നു. ഇതുവരെ കിട്ടിയിട്ടില്ല. തനിക്ക് ചികിത്സാവശ്യാർഥം നാട്ടിലേക്ക് പോകണം. അതിന് പാസ്പോർട്ട് പെെട്ടന്ന് ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നാണ് െശെഖ് അത്വീഖ് സുഷമയോട് ട്വീറ്റിലൂടെ അപേക്ഷിച്ചത്.
നിങ്ങൾ ജമ്മുകശ്മീരിൽ നിന്നാണെങ്കിൽ തീർച്ചയായും സഹായിക്കും. എന്നാൽ നിങ്ങളുടെ പ്രൊഫൈലിൽ പറയുന്നത് ഇന്ത്യൻ അധീന കശ്മീർ എന്നാണ്. അങ്ങനെ ഒരു സ്ഥലമില്ല എന്ന് സുഷമ മറുപടി നൽകി.
ശൈഖിെൻറ ട്വിറ്റർ അക്കൗണ്ടിൽ ഇന്ത്യൻ അധീന കശ്മീർ എന്നായിരുന്നു സ്ഥലം രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ശൈഖ് തെൻറ പ്രൊഫൈലിൽ തെറ്റു തിരുത്തി. അതിൽ സന്തോഷം പ്രകടിപ്പിച്ച സുഷമ അധികൃതരോട് ൈശഖിന് വേണ്ട സഹായം ചെയ്തുകൊടുക്കാനും ആവശ്യപ്പെട്ടു. എന്നാൽ ശൈഖ് അത്വീഖിെൻറ അക്കൗണ്ട് നിലവിൽ ലഭ്യമല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
