Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാവികസേനയിൽ...

നാവികസേനയിൽ സ്​മാർട്ട്​ഫോൺ, ഫേസ്​ബുക്ക്​ നിരോധനം

text_fields
bookmark_border
നാവികസേനയിൽ സ്​മാർട്ട്​ഫോൺ, ഫേസ്​ബുക്ക്​ നിരോധനം
cancel

ന്യൂഡൽഹി: നാവിക സേനാംഗങ്ങൾ സ്​മാർട്ട്​ ഫോണും ഫേസ്​ബുക്കും​ ഉപയോഗിക്കുന്നതിന്​ വിലക്ക്​. നാവിക മേഖലകളിൽ സ്​മാർട്ട്​ ഫോണുകൾ ഉപയോഗിക്കരുതെന്നാണ്​ ഡിസംബർ 27ന്​ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്​.

നാവിക താവളങ്ങൾ, നിർമാണ ശാലകൾ തുടങ്ങിയ ഇടങ്ങളിൽ സ്​മാർട്ട്​ ഫോണോ മറ്റ്​ സാമൂഹിക മാധ്യമങ്ങളോ ഉപയോഗിക്കരുത്​. യുദ്ധക്കപ്പലുകളിലും സ്​മാർട്ട്​ഫോണിന്​ വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​. തന്ത്രപ്രധാന വിഷയങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി ചോരുന്നത്​ തടയാനാണ്​ നടപടി.

​മെസേജിങ്​ ആപ്പുകൾ, നെറ്റ്​വർക്കിങ്​, ​​േബ്ലാഗിങ്​ എന്നിവയും ഇ -​കൊമേഴ്​സ്​ സൈറ്റുകൾ ഉപയോഗിക്കുന്നതും വിവരങ്ങൾ പങ്കുവെക്കുന്നതും വെബ്‌സൈറ്റിനാവശ്യമായ ഫയലുകള്‍ സെര്‍വറിലേക്ക്‌ ലോഡുചെയ്യുന്നതിനും വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​.

ഡിസംബർ 20ന്​ ഹവാല ഇടപാടുമായി ബന്ധപ്പെട്ട്​ വിശാഖപ്പട്ടണത്തിൽ നിന്നും എട്ട്​ നാവിക ഉദ്യോഗസ്ഥർ അറസ്​റ്റിലായിരുന്നു. തുടർന്ന്​ ആന്ധ്രാപ്രദേശ്​ രഹസ്യാന്വേഷണ വിഭാഗം നാവിക രഹസ്യാന്വേഷണ ഏജൻസിയുമായും കേന്ദ്ര ഏജൻസിയുമായും സഹകരിച്ച്​ അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിൽ പാകിസ്​താനുമായി ബന്ധപ്പെട്ട ചാരപ്രവർത്തനം നടത്തുന്ന റാക്കറ്റുകൾ സജീവമാണെന്ന്​ കണ്ടെത്തി. ഇതേ തുടർന്നാണ്​ തന്ത്രപ്രാധാന മേഖലകളിൽ സോഷ്യൽ മീഡിയ, സ്​മാർട്ട്​ ഫോൺ ഉപയോഗം വിലക്കി ഉത്തരവിറക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebooksmartphonesindian navybanindia newsnaval areas
News Summary - Indian Navy puts ban on use of Facebook and smartphones within the naval areas - India news
Next Story