ഓപ്പറേഷൻ സിന്ദൂർ വിവരങ്ങൾ പാകിസ്താന് കൈമാറി; നാവികസേനയിലെ ക്ലർക്ക് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിവരങ്ങൾ പാകിസ്താന് കൈമാറിയ സംഭവത്തിൽ നാവികസേനയിലെ ക്ലർക്ക് അറസ്റ്റിൽ. പാകിസ്താന് രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം കൈമാറിയതിലാണ് അറസ്റ്റ്. വിശാൽ യാദവാണ് അറസ്റ്റിലായത്. രാജസ്ഥാൻ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഹരിയാനയിലെ പുൻസിക സ്വദേശിയാണ് യാദവ്. ഇയാളെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയിലെ വനിത ഉദ്യോഗസ്ഥക്ക് ഇയാൾ സമൂഹമാധ്യമങ്ങൾ വഴി ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ കൈമാറിയെന്നാണ് രാജസ്ഥാൻ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് കണ്ടെത്തിയത്.
പ്രിയ ശർമ്മ എന്ന കള്ളപേരിൽ സമൂഹമാധ്യമങ്ങളിലൂടെ മെസേജ് അയച്ച സ്ത്രീക്കാണ് ഇയാൾ വിവരങ്ങൾ കൈമാറിയതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫീസ് പൊലീസ് വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു. ഓൺലൈൻ ഗെയിമിന് അടിമയായ പ്രതി ഇതിനുള്ള പണം കണ്ടെത്തുന്നതിനാണ് രാജ്യരഹസ്യങ്ങൾ പാകിസ്താന് കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശാലിന്റെ ചാറ്റുകളും ഡോക്യുമെന്റുകളും പരിശോധിച്ചതിൽ നിന്ന് നാവികസേനയുമായി ബന്ധപ്പെട്ട അതീവരഹസ്യവിവരങ്ങൾ ഇയാൾ കൈമാറിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പകരമായി ഇയാൾക്ക് ക്രിപ്റ്റോ കറൻസി വഴി പേയ്മെന്റും ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന്പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

