ലഖ്‌നൗ: ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസിൻെ വെടിയേറ്റ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. 26 കാരനായ ഗോവിന്ദ സിങ്ങാണ് കൊല്ലപ്പെട്ടത്. ഇേദ്ദഹത്തിനൊപ്പം ഉണ്ടായിരുന്ന ഒരാളെ കാൺമാനില്ല, മറ്റൊരാൾ ഇന്ത്യയിലേക്ക് കടന്നുെവന്നാണ് വിവരം.
നേപ്പാളിന്‍റെ അതിര്‍ത്തി പ്രദേശത്ത് പോലീസുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ഗോവിന്ദയ്ക്ക് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് ഗുര്‍മീത് സിങ്, പപ്പു സിങ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവിന്ദ സിങ്ങ് നേപ്പാളിലേക്ക് പോയത്.ഇന്ത്യന്‍ പൗരന്‍മാരും നേപ്പാള്‍ പോലീസും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് ലഭിച്ച വിവരമെന്ന് പിലിഫിത് പോലീസ് സൂപ്രണ്ട് ജയപ്രകാശ് പറഞ്ഞു. കാണാതായ മൂന്നാമത്തെ ആൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതിര്‍ത്തിയില്‍ നിലവിൽ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും, പ്രദേശം നിരീക്ഷണത്തിലാണെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.