Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏറ്റവും സംതൃപ്​തരായ...

ഏറ്റവും സംതൃപ്​തരായ മുസ്​ലിംകൾ ഇന്ത്യയിൽ -മോഹൻ ഭാഗവത്​

text_fields
bookmark_border
Mohan-Bhagawat
cancel

ന്യൂഡൽഹി: ലോകത്ത്​ ഏറ്റവും സംതൃപ്​തരായ മുസ്​ലിംകൾ ഇന്ത്യയിലാണെന്ന്​ ആർ.എസ്​.എസ്​ അധ്യക്ഷൻ മോഹൻഭാഗവത്​. ഹിന്ദുക്കൾക്ക്​ മാത്രമേ ഇന്ത്യയിൽ കഴിയാനാകൂ എന്നോ ഹിന്ദുക്കളെ മാത്രമേ കേൾക്കൂ എന്നോ ഇന്ത്യൻഭരണഘടനയിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്​ട്ര ആസ്ഥാനമായ 'വിവേക്'​ എന്ന ഹിന്ദി മാസികക്ക്​ നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്​.

ഒരു വിദേശ മതം ജനങ്ങളെ ഭരിക്കുകയും അത്​ ഇപ്പോഴും അവിടെ നിലനിൽക്കുകയും ചെയ്യുന്നതിന്​ ലോകത്ത്​ മറ്റ്​ ഉദാഹരണങ്ങളില്ല. അത്​ ഇന്ത്യയിൽ മാത്രമേ ഉള്ളൂ. ഇന്ത്യയിൽ നിന്ന്​ വ്യത്യസതമാണ്​ പാകിസ്​താൻ. അത്​ മുസ്​ലിംകൾക്ക്​ വേണ്ടി മാത്രം ഉണ്ടാക്കിയ രാജ്യമാണ്​. മറ്റ്​ മതങ്ങളിൽപെട്ടവർക്ക്​ പാകിസ്​താൻ അവകാശങ്ങളൊന്നും നൽകുന്നി​ല്ലെന്നും മോഹൻ ഭാഗവത്​ പറഞ്ഞു.

''ഹിന്ദുക്കൾക്ക്​ മാത്രമേ ഇവി​ടെ കഴിയാൻ സാധിക്കൂ എന്നോ ഇനി മുതൽ ഹിന്ദുവിനെ മാത്രമേ കേൾക്കൂ എന്നോ നിങ്ങൾക്ക്​ ഇവിടെ കഴിയണമെങ്കിൽ നിങ്ങൾ ഹിന്ദുവി​​െൻറ അധീശത്വം അംഗീകരിക്കേണ്ടതുണ്ട്​ എന്നോ ഇന്ത്യൻ ഭരണ ഘടന പറയുന്നില്ല. നമ്മൾ അവർക്ക്​ ഇവിടെ ഒരിടം ഒരുക്കിയിട്ടുണ്ട്​. ഇതാണ്​ നമ്മു​ടെ രാജ്യത്തി​െൻറ പ്രകൃതം. ആ അന്തർലീന പ്രകൃതത്തെയാണ്​ ഹിന്ദു എന്ന്​ വിളിക്കുന്നത്​.'' -മോഹൻഭാഗവത്​ പറഞ്ഞു.

സ്വന്തം താൽപര്യത്തെ ബാധിക്കുന്നർ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള വർഗീയതയും വിഘടനവാദവും പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യത്തി​െൻറ സംസ്കാരത്തിന് നേരെ ആക്രമണം നടന്ന​പ്പോഴെല്ലാം എല്ലാ മതവിശ്വാസികളും ഒരുമിച്ച് നിന്നിട്ടുണ്ടെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. മേവാർ രാജാവായ മഹാറാണ പ്രതാപി​െൻറ സൈന്യത്തിൽ മുഗൾ ചക്രവർത്തിയായ അക്ബറിനെതിരെ നിരവധി മുസ്‌ലിംകൾ യുദ്ധം ചെയ്തിട്ടു​ണ്ടെന്ന്​ മോഹൻ ഭഗവത് ചൂണ്ടിക്കാട്ടി.

അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചും മോഹൻ ഭാഗവത്​ പരമർശിച്ചു. രാമക്ഷേത്രം കേവലം ആചാരപരമായ ഉദ്ദേശ്യത്തിനായിട്ടല്ലെന്നും അത്​ രാജ്യത്തി​െൻറ ദേശീയ മൂല്യത്തി​േൻറയും സ്വഭാവത്തി​െൻറയും അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan bhagwatRSS
Next Story