ബിനാമി സ്വത്ത്: വലമുറുക്കി ആദായനികുതി വകുപ്പ്; 600 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: ആദായനികുതി വകുപ്പ് 240ഒാളം കേസുകളിൽ നടത്തിയ പരിശോധനയിൽ 400ലേറെ ബിനാമി ഇടപാടുകൾ കണ്ടെത്തുകയും 600 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ മേഖലകളിലെ ബിനാമി ഇടപാടുകൾ കണ്ടെത്താനുള്ള ദൗത്യത്തിെൻറ ഭാഗമായി രാജ്യത്ത് 24 ബിനാമി െപ്രാഹിബിഷൻ യൂനിറ്റുകൾ (ബി.പി.യു) രൂപവത്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബർ ഒന്നിന് നിലവിൽവന്ന ബിനാമി ട്രാൻസാക്ഷൻസ് (െപ്രാഹിബിഷൻ) ഭേദഗതി നിയമപ്രകാരം ബിനാമി കേസുകളിൽ പരമാവധി ശിക്ഷ ഏഴുവർഷം തടവും പിഴയുമാണ്. എല്ലാവിധ ബിനാമി ഇടപാടുകളും തടയുന്നതാണ് നിയമം.
മേയ് 23 വരെ നടത്തിയ പരിശോധനയിലാണ് 240 ബിനാമി കേസുകൾ രജിസ്റ്റർ ചെയ്തത്. ബാങ്ക് നിക്ഷേപങ്ങൾ, ഭൂമി, ഫ്ലാറ്റ്, സ്വർണം തുടങ്ങിയവയാണ് കണ്ടെത്തിയത്. 600 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
കൊൽക്കത്ത, മുംബൈ, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 530 കോടിയുടെ കെട്ടിടങ്ങളും മറ്റും കണ്ടുെകട്ടി.
കഴിഞ്ഞ ഒരുമാസത്തിനിടെ 10 മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും മറ്റും കള്ളപ്പണവും വരവിൽ കവിഞ്ഞ സ്വത്തും കണ്ടെത്താൻ പരിശോധന നടത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. ജബൽപുരിൽ ബിനാമിയായ ഒരു ഡ്രൈവറുടെ പേരിൽ 7.7 കോടി രൂപ വിലവരുന്ന ഭൂമി കണ്ടെത്തി. മധ്യപ്രദേശിലെ ഒരു കമ്പനിയാണ് യഥാർഥ ഉടമ. മുംബൈ സ്വദേശിയായ ഒരു പ്രൊഫഷനൽ നിരവധി കെട്ടിടങ്ങൾ, ഫ്ലാറ്റുകൾ എന്നിവ കടലാസ് കമ്പനിയുെട പേരിൽ കൈവശം െവക്കുന്നത് കണ്ടെത്തി.
രാജസ്ഥാനിലെ ജ്വല്ലറിയുടമ മുൻ ജീവനക്കാരെൻറ പേരിൽ കെട്ടിടങ്ങളും മറ്റുമായി ഒമ്പതോളം സ്വത്തുക്കൾ സൂക്ഷിച്ചിരുന്നു. കൊൽക്കത്തയിലും മറ്റുമായി കടലാസ് കമ്പനികളുടെ പേരിലുള്ള നിരവധി ബിനാമി സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.
അനധികൃത സ്വത്തുക്കൾ കണ്ടെത്തിയാൽ ഉടൻ നിയമ നടപടി ആരംഭിക്കും.
സർക്കാർ ഉദ്യോഗസ്ഥരുടെയും മറ്റും വരവിൽ കവിഞ്ഞ സ്വത്ത് കെണ്ടത്താനും നടപടി സ്വീകരിച്ചതായി ആദായനികുതി വകുപ്പ് പത്രക്കുറിപ്പിൽ പറഞ്ഞു.
പ്രിൻസിപ്പൽ ഡയറക്ടർമാരുടെ കീഴിലാണ് ബിനാമി െപ്രാഹിബിഷൻ യൂനിറ്റുകൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
