Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ന്താ​രാ​ഷ്​​ട്ര​...

അ​ന്താ​രാ​ഷ്​​ട്ര​ അ​തി​ർ​ത്തി​യി​ൽ  നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നെ വെ​ടി​വെ​ച്ചു​കൊ​ന്നു

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര​ അ​തി​ർ​ത്തി​യി​ൽ  നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നെ വെ​ടി​വെ​ച്ചു​കൊ​ന്നു
cancel

ജ​​മ്മു: അ​​ന്താ​​രാ​​ഷ്​​​ട്ര അ​​തി​​ർ​​ത്തി​​യി​​ൽ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റം ത​​ക​​ർ​​ത്ത ബി.​​എ​​സ്.​​എ​​ഫ്​ ഒ​​രാ​​ളെ വെ​​ടി​​വെ​​ച്ചു​​കൊ​​ന്നു. അ​​ർ​​നി​​യ മേ​​ഖ​​ല​​യി​​ൽ നി​​കോ​​വാ​​ൾ അ​​തി​​ർ​​ത്തി​​യി​​ൽ പു​​ല​​ർ​െ​​ച്ച 5.45ന്​ ​​മൂ​​ന്നു​​പേ​​ർ നീ​​ങ്ങു​​ന്ന​​ത്​ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട ഉ​​ട​​നെ മു​​ന്ന​​റി​​യി​​പ്പ്​ ന​​ൽ​​കി. തു​​ട​​ർ​​ന്ന്​  വെ​​ടി​​യു​​തി​​ർ​​ത്ത​​പ്പോ​​ഴാ​​ണ്​   ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്ന്​  ബി.​​എ​​സ്.​​എ​​ഫ്​ െഎ.​​ജി രാം ​​അ​​വ​​താ​​ർ പ​​റ​​ഞ്ഞു. 30 വ​​യ​​സ്സ്​​ ​തോ​​ന്നു​​ന്ന യു​​വാ​​വാ​​ണ്​ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ര​​ണ്ടു​​പേ​​ർ ര​​ക്ഷ​​പ്പെ​​ട്ട​​താ​​യി ക​​രു​​തു​​ന്നു. പ്ര​​കോ​​പ​​ന​​മി​​ല്ലാ​​തെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം സാം​​ബ​​മേ​​ഖ​​ല​​യി​​ൽ ജ​​വാ​െ​​ന കൊ​​ല​​പ്പെ​​ടു​​ത്തി​​യ പാ​​ക്​​​സേ​​ന​​ക്കു​​നേ​​രെ ന​​ട​​ത്തി​​യ ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യി​​ൽ  ര​​ണ്ട്​ സൈ​​നി​​ക പോ​​സ്​​​റ്റു​​ക​​ൾ ത​​ക​​ർ​​ത്തു. ബി.​​എ​​സ്.​​എ​​ഫ്​ ജ​​വാ​​ൻ രാ​​ധ​​പാ​​ദ ഹ​​സാ​​ര​​യാ​​ണ്​ കൊ​​ല്ല​​പ്പെ​​ട്ട​​ത്. 
 

പാ​​ക്​ ഭാ​​ഗ​​ത്തു​​നി​​ന്ന്​ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ശ്ര​​മ​​ങ്ങ​​ൾ വ​​ർ​​ധി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ 200 കി.​​മീ​​റ്റ​​ർ അ​​ന്താ​​രാ​​ഷ്​​​ട്ര അ​​തി​​ർ​​ത്തി​​യി​​ൽ  ബി.​​എ​​സ്.​​എ​​ഫി​െ​ൻ​റ ‘ഒാ​​പ​​റേ​​ഷ​​ൻ അ​​ല​​ർ​​ട്ട്​​’ പ്ര​​ഖ്യാ​​പി​​ച്ചു. തീ​​വ്ര​​വാ​​ദി​​ക​​ൾ നു​​ഴ​​ഞ്ഞു​​ക​​യ​​റാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ തു​​ട​​രു​​ക​​യാ​​ണെ​​ന്ന ര​​ഹ​​സ്യ​​വി​​വ​​ര​​ത്തെ തു​​ട​​ർ​​ന്നാ​​ണ്​ ‘അ​​തീ​​വ ജാ​​ഗ്ര​​ത’ പ്ര​​ഖ്യാ​​പി​​ച്ച​​തെ​​ന്ന്​  ജ​​മ്മു അ​​തി​​ർ​​ത്തി​​യി​​ലെ ബി.​​എ​​സ്.​​എ​​ഫ്​ ​െഎ.​​ജി രാം ​​അ​​വ​​താ​​ർ വാ​​ർ​​ത്താ​​ലേ​​ഖ​​ക​​രോ​​ട്​ പ​​റ​​ഞ്ഞു. 

ക​​ഴി​​ഞ്ഞ ദി​​വ​​സം പാ​​ക്​ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ഹെ​​ഡ്​ കോ​​ൺ​​സ്​​​റ്റ​​ബി​​ൾ രാ​​ധ​​പാ​​ദ ഹ​​സാ​​ര​​ക്ക്​ അ​​തി​​ർ​​ത്തി ഹെ​​ഡ്​​​ക്വാ​​ർ​േ​​ട്ട​​ഴ്​​​സി​​ൽ ബി.​​എ​​സ്.​​എ​​ഫ്​ വീ​​രോ​​ചി​​ത വി​​ട ന​​ൽ​​കി. ജ​​മ്മു-​​ക​​ശ്​​​മീ​​ർ ഡി.​​ജി.​​പി ഡോ.​​എ​​സ്.​​പി വെ​​യ്​​​ദ്, ​െഎ.​​ജി.​​പി  ഡോ. ​​എ​​സ്.​​ഡി.​​സി​​ങ്​ എ​​ന്നി​​വ​​രും  ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു. സാം​​ബ മേ​​ഖ​​ല​​യി​​ൽ പാ​​ക്​ റെ​​യ്​​​ഞ്ചേ​​ഴ്​​​സ്​ ന​​ട​​ത്തി​​യ വെ​​ടി​​വെ​​പ്പി​​ലാ​​ണ്​ ഹ​​സാ​​ര കൊ​​ല്ല​​പ്പെ​​ട്ട​​ത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian militarymalayalam news
News Summary - Indian Military- India news
Next Story