Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയിലെ ഇന്ത്യൻ...

ചൈനയിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ പ്രതിഷേധവുമായി ഡൽഹിയിൽ

text_fields
bookmark_border
ചൈനയിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ പ്രതിഷേധവുമായി ഡൽഹിയിൽ
cancel
camera_alt

(PTI photo)

Listen to this Article

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യ ചൈ​ന​യി​ലെ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി ഡ​ല്‍ഹി​യി​ല്‍. ഫോ​റി​ന്‍ മെ​ഡി​ക്ക​ല്‍ ഗ്രാ​ജ്വേ​റ്റ്‌​സ് പേ​ര​ന്‍റ്സ്​ അ​സോ​സി​യേ​ഷ​ന്‍റെ​യും ഇ​ന്ത്യ​ന്‍ സ്റ്റു​ഡ​ന്‍റ്സ്​ ഇ​ന്‍ ചൈ​ന​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ ഞാ​യ​റാ​ഴ്ച​ ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട്​ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നാ​യി ചൈ​ന​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക, മ​ട​ങ്ങാ​ന്‍ കാ​ല​താ​മ​സം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ല്‍ പ്രാ​ക്ടി​ക്ക​ല്‍, ക്ലി​നി​ക്ക​ല്‍ പ​രി​ശീ​ല​നം ന​ല്‍കു​ക, കോ​ഴ്‌​സ് പൂ​ര്‍ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഇ​ന്ത്യ​യി​ല്‍ ര​ജി​സ്‌​ട്രേ​ഷ​നും ഇ​ന്‍റേ​ണ്‍ഷി​പ്പും ചെ​യ്യു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചായിരുന്നു പ്രതിഷേധം.

കേ​ര​ളം, ത​മി​ഴ്നാ​ട്, ഉ​ത്ത​ര്‍പ്ര​ദേ​ശ്, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ഹ​രി​യാ​ന, ജ​മ്മു -ക​ശ്മീ​ർ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് 400ല​ധി​കം വി​ദ്യാ​ർ​ഥി​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical studentChina
News Summary - Indian medical students protest in Delhi
Next Story