Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗ്ലാദേശിൽ കുടുങ്ങിയ...

ബംഗ്ലാദേശിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർഥികൾ ഇന്ന്​ നാട്ടിലെത്തും

text_fields
bookmark_border
ബംഗ്ലാദേശിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർഥികൾ ഇന്ന്​ നാട്ടിലെത്തും
cancel
camera_alt??????? ???????? ??????????? ????? ?? ???? ???????????? ????????????????

ധാക്ക: ബംഗ്ലാദേശിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ ഇന്ന്​ നാട്ടിലെത്തിക്കും. ധാക്കയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ്​ ഇവർ ഇന്ത്യയിലെത്തുക. 

കശ്മീരിൽ നിന്ന് 550ഓളം മെഡിക്കൽ വിദ്യാർഥികളാണ് ധാക്കയിലെയും മൈമെൻസിങ്ങിലെയും വിവിധ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽ പഠിക്കുന്നത്​. ഇവരെയും വഹിച്ച്​ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ധാക്ക ഷാ ജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 11ന് പുറപ്പെടും. ഉച്ചയോടെ ശ്രീനഗറിലെത്തും. 

മാർച്ച് 24ന് 67 മെഡിക്കൽ വിദ്യാർഥികൾ പശ്ചിമ ബംഗാൾ വഴി ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, കോവിഡ്​ പശ്​ചാത്തലത്തിൽ ഇന്ത്യൻ അതിർത്തികൾ അടച്ചതിനാൽ യാത്ര മുടങ്ങി. പഠിക്കുന്ന സ്​ഥാപനങ്ങളിൽ തന്നെയാണ്​ വിദ്യാർഥികൾ ഇതുവരെ കഴിഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dhakabangladeshcovid 19India News
News Summary - Indian medical students in Bangladesh to be evacuated in special flight
Next Story