ഇന്ത്യക്കാരനേയും ഗർഭിണിയായ ഭാര്യയേയും യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsവാഷിങ്ടൺ: ഇന്ത്യൻ ദമ്പതികളെ യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തി. റസ്റ്ററൻറ് ഉടമകളായ മൻമോഹൻ മാൾ (37), ഗരിമ കോത്താ രി (35) എന്നിവരാണ് മരിച്ചത്. ഗരിമ അഞ്ചു മാസം ഗർഭിണിയായിരുന്നു. ഗരിമയെ അവർ താമസിക്കുന്ന അപ്പാർട്ട്മെൻറിലും മ ൻ മോഹൻ മാളിെൻറ സമീപത്തെ ഹഡ്സൺ നദിയിലുമായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ അരക്ക് മുകളിലേക്ക് നിരവധി മുറിവുകളുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഗരിമ കോത്താരിയെ ജേഴ്സി സിറ്റി പൊലീസ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗരിമയുടേത് കൊലപാതകവും മൻമോഹൻ മാളിേൻറത് ആത്മഹത്യയുമാണെന്നാണ് പൊലീസ് നിഗമനം. എങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കൂ.
മൻേമാഹന് കൊളംബിയ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം ചെയ്യാനായാണ് ഇവർ യു.എസിലെത്തിയത്. മികച്ച പാചക വിദഗ്ദയായിരുന്നു ഗരിമ കോത്താരി. ജേഴ്സി സിറ്റിയിൽ നുക്കാഡ് എന്ന റസ്റ്ററൻറ് നടത്തുകയായിരുന്നു ദമ്പതികൾ.
