Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.ടി മേഖലക്ക്​...

ഐ.ടി മേഖലക്ക്​ ആശ്വാസം; അഞ്ച്​ ഐ.ടി കമ്പനികൾ 96,000 ജീവനക്കാരെ നിയമിക്കുമെന്ന്​ നാസ്​കോം

text_fields
bookmark_border
ഐ.ടി മേഖലക്ക്​ ആശ്വാസം; അഞ്ച്​ ഐ.ടി കമ്പനികൾ 96,000 ജീവനക്കാരെ നിയമിക്കുമെന്ന്​ നാസ്​കോം
cancel

ന്യൂഡൽഹി: രാജ്യത്തെ അഞ്ച്​ പ്രമുഖ ഐ.ടി കമ്പനികൾ 96,000 ജീവനക്കാരെ പുതുതായി നിയമിക്കാൻ ഒരുങ്ങുന്നുവെന്ന്​ കമ്പനികളുടെ സംഘടനയായ നാസ്​കോം. ഓ​ട്ടോമേഷൻ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നതോടെ ഇന്ത്യയിലെ 30 ലക്ഷം ഐ.ടി, അനുബന്ധ തൊഴിലുകൾ ഇല്ലാതാകുമെന്ന ബാങ്ക്​ ഓഫ്​ അമേരിക്കയുടെ റിപ്പോർട്ട്​ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ നാസ്​കോമി​െൻറ വിശദീകരണം.

ഓ​ട്ടോമേഷൻ സംവിധാനങ്ങൾ വർധിക്കുന്നതോടെ ഐ.ടി ജോലികളുടെ സ്വഭാവം മാറും. പരമ്പരാഗതമായ ഐ.ടി ജോലിക്ക്​ പകരം കൂടുതൽ സാ​ങ്കേതിക പരിജ്ഞാനം ആവശ്യമുള്ള തൊഴിലുകൾ വരുമെന്ന്​ നാസ്​കോം പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. പുതിയ ജീവനക്കാരെ ജോലിക്കെടുക്കുന്നത്​ ഐ.ടി കമ്പനികൾ തുടരും. 2021-22 വർഷത്തിൽ 96,000 ജീവനക്കാരെ നിയമിക്കാനാണ്​ ഇന്ത്യയിലെ അഞ്ച്​ പ്രമുഖ ഐ.ടി കമ്പനികളുടെ പദ്ധതിയെന്നും നാസ്​കോം വ്യക്​തമാക്കി.

250,000 ജീവനക്കാരുടെ ഡിജിറ്റൽ സ്​കിൽ ഉയർത്തും. ഡിജിറ്റൽ മേഖലയിൽ സാ​ങ്കേതിക പരിജ്ഞാനം നേടിയ 40,000ത്തോളം ഉദ്യോഗാർഥികളെ പുതുതായി നിയമിക്കും. 2025ഓടെ ഇന്ത്യൻ ഐ.ടി വ്യവസായത്തിന്​ 350 ബില്യൺ ഡോളർ വരുമാനമെന്ന നേട്ടം കൈവരിക്കാനാകുമെന്ന്​ നാസ്​കോം അറിയിച്ചു. ഓ​ട്ടോമേഷൻ ആവശ്യമുള്ള ബിസിനസ്​ പ്രൊസസ്​ മാനേജ്​മെൻറ്​ സെക്​ടറിൽ 1.4 മില്യൺ ആളുകളാണ്​ ജോലി ചെയ്യുന്നതെന്നും ബാങ്ക്​ ഓഫ്​ അമേരിക്കയുടെ റിപ്പോർട്ടിൽ പറഞ്ഞത്​ പ്രകാരം 9 മില്യൺ ​ജീവനക്കാർ ഇല്ലെന്നും നാസ്​കോം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT sectorNasscom
News Summary - Indian IT sector continues to be net hirer, top 5 IT companies to add over 96,000 employees: Nasscom
Next Story