Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ ഒരു വർഷം...

ഇന്ത്യയിൽ ഒരു വർഷം ഒരാൾ പാഴാക്കുന്നത്​ 50 കിലോ ഭക്ഷണം

text_fields
bookmark_border
Food Waste
cancel

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതി​വർഷം ഒരാൾ 50 കിലോ ഭക്ഷണം പാഴാക്കുന്നതായി യു.എൻ​​. യുനൈറ്റഡ്​ നേഷൻസിന്‍റെ ഭക്ഷ്യ മാലിന്യ സൂചിക റിപ്പോർട്ട് 2021​ പ്രകാരം ഇന്ത്യൻ കുടുംബങ്ങളിൽ പ്രതിവർഷം ഒരാൾ 50 കിലോ ഭക്ഷണം പാഴാക്കുന്നുണ്ടെന്നാണ്​ കണക്കുകൾ. 2019ലെ കണക്കുകളാണ്​ ഇ​േപ്പാൾ പുറത്തുവിട്ടത്​.

ആഗോളതലത്തിൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്​തുക്കള​ുടെ 17 ശതമാനവും (931 മെട്രിക്​ ടൺ) വീടുകൾ, സ്​ഥാപനങ്ങൾ, റസ്റ്ററന്‍റുകൾ തുടങ്ങിയവ പാഴാക്കുന്നു. ഇതിൽ വീടുകളിലാണ്​ ഏറ്റവും കൂടുതൽ ഭക്ഷ്യമാലിന്യം.

വരുമാനം കണക്കിലെടുക്കാതെ, എല്ലാ രാജ്യങ്ങളിലും ഭക്ഷ്യവസ്​തുക്കൾ പാഴാക്കുന്നുണ്ട്​. ഇന്ത്യയിൽ 50 കിലോഗ്രമാണ്​ പ്രതിവർഷം ഒരാൾ പാഴാക്കുന്ന ഭക്ഷണം. ബംഗ്ലാദേശിൽ 65 കിലോഗ്രാം, പാകിസ്​താനിൽ 75, ശ്രീലങ്കയിൽ 76, നേപ്പാളിൽ 79, അഫ്​ഗാനിസ്​ഥാനിൽ 82 കിലോഗ്രാം എന്നിങ്ങനെയാണ്​ കണക്കുകൾ.

സാമ്പത്തികമായും സാമൂഹികമായും ഭക്ഷ്യമാലിന്യം വൻ വിപത്തുകൾ സൃഷ്​ടിക്കും. മലിനീകരണ തോത്​ ഉയരുന്നതിനൊപ്പം ഭക്ഷ്യക്ഷാമം വർധിക്കുകയും പണച്ചെലവും ഉണ്ടാകുമെന്നും ആഗോള വിദഗ്​ധർ അഭിപ്രായപ്പെടുന്നു.

യു.എന്നിന്‍റെ കണക്കുപ്രകാരം 690 മില്ല്യൺ പേർ 2019ൽ പട്ടിണി മൂലം ദുരിതം അനുഭവിക്കുന്നുണ്ട്​. കോവിഡ്​ 19 കൂടി വ്യാപിച്ച്​ ആഗോള പ്രതിസന്ധി ഉടലെടുത്തതോടെ പട്ടിണിയിലായവരുടെ എണ്ണം കൂടിയതായാണ്​ കണക്കുകൂട്ടൽ. അതിനാൽ ഭക്ഷ്യമാലിന്യം കുറക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യു.എന്നിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food wasteUNIndian household
News Summary - Indian households waste 50 kg of food per person per year
Next Story