വിദ്യാർഥി സമരകാലത്ത് സർക്കാർ വ്യാപകമായി പോസ്റ്റുകൾ നീക്കം ചെയ്തു; ഓരോ 68 സെക്കൻഡിലും ഒരു ബ്ലോക്കിങ്
text_fieldsന്യൂഡൽഹി: തങ്ങൾ ഏറ്റവും നന്നായി ഉപയോഗിച്ചുവരുന്ന സമൂഹമാധ്യമങ്ങൾ തങ്ങൾക്കെതിരെയും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ വിജയിച്ചു തുടങ്ങിയതോടെ അവക്കെതിരെ കത്രികപ്രയോഗം വ്യാപകമാക്കി ബി.ജെ.പി സർക്കാർ. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കം തടയുന്നതിനാണ് കേന്ദ്ര സർക്കാറിന്റെ വ്യാപക ഇടപെടൽ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹയോഗ് പോർട്ടൽ വഴിയാണ് ഭൂരിഭാഗം ബ്ലോക്കിങ് ഉത്തരവുകളും നൽകിയത്.
ഒഴിവാക്കാൻ സർക്കാർ നിർദേശിക്കുന്ന ഉള്ളടക്കങ്ങൾ പരിശോധന കൂടാതെ തന്നെ പ്ലാറ്റ്ഫോമുകളിൽ നിന്ന് സ്വയം നീക്കാൻ, മെറ്റ തങ്ങളുടെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് സഹയോഗ് പോർട്ടലുമായി സംയോജിപ്പിച്ചിരിക്കുകയാണ്. അഞ്ച് മാസത്തിനുള്ളിൽ ഉള്ളടക്കം നീക്കാൻ ഏകദേശം 1.95 ലക്ഷം ഉത്തരവുകളാണ് സർക്കാർ ബന്ധപ്പെട്ട പ്ലാറ്റ്ഫോമുകൾക്ക് നൽകിയത്.
നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചക്കെതിരെ വൻ പ്രക്ഷോഭം നടന്ന ജൂൺ, ജൂലൈ കാലയളവിലാണ് സർക്കാർ ഇടപെട്ട് ഏറ്റവും അധികം ഉള്ളടക്കം നീക്കിയത്. ശരാശരി ഓരോ 68 സെക്കൻഡിലും ഒരു ഉത്തരവ് വീതം പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

