എട്ടു വയസ്സുകാരിയുടെ അതിശയിപ്പിക്കും നൃത്തചുവടുകൾ; 'ബ്രിട്ടൺസ് ഗോട്ട് ടാലന്റ്' ഷോയെ ഞെട്ടിച്ച് ഇന്ത്യക്കാരി -വിഡിയോ
text_fieldsലണ്ടൻ: 'ബ്രിട്ടൺസ് ഗോട്ട് ടാലന്റ്' ഷോയിൽ മനോഹരമായ നൃത്ത പ്രകടനത്തിലൂടെ വിധികർത്താക്കളെ ഞെട്ടിച്ച് അസമിൽ നിന്നുള്ള എട്ടു വയസ്സുകാരി ബിനിത ഛേത്രി. അതിശയിപ്പിക്കുന്ന നൃത്തചുവടുകൾക്കൊണ്ട് പ്രേക്ഷകരുടെ നിറഞ്ഞ കൈയടി നേടിയ ബിനിതയുടെ പ്രകടനം സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.
വേദിയിൽ കയറുന്നതിനുമുമ്പ് ബിനിത തന്റെ ആവേശം പങ്കുവെക്കുകയും ഒരു വീട് വാങ്ങാനുള്ള സമ്മാനത്തുക നേടാനുള്ള തന്റെ സ്വപ്നം വെളിപ്പെടുത്തുകയും ചെയ്തു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ എക്സ് അക്കൗണ്ടിൽ ബിനിതയുടെ വീഡിയോ പങ്കുവെച്ചിരുന്നു. 'ബ്രിട്ടൺസ് ഗോട്ട് ടാലന്റ് ഷോയുടെ വിധികർത്താക്കളെയെല്ലാം അമ്പരപ്പിച്ച് ബിനിത അടുത്ത റൗണ്ടിലേക്ക് കടന്നു. എന്റെ ആശംസകൾ. അവൾക്ക് ഒരു വീട് വാങ്ങാൻ കഴിയട്ടെ' -ഹിമന്ത സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

