Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യക്കാരുടെ സ്വിസ്​ നിക്ഷേപങ്ങളിൽ 286 ശതമാനം വർധന; വാദം തള്ളി കേന്ദ്രം
cancel
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യക്കാരുടെ സ്വിസ്​...

ഇന്ത്യക്കാരുടെ സ്വിസ്​ നിക്ഷേപങ്ങളിൽ 286 ശതമാനം വർധന; വാദം തള്ളി കേന്ദ്രം

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ കാലത്തും നികുതിയൊടുക്കാതെ സ്വിറ്റ്​സർലൻഡിലെ രഹസ്യ കേന്ദ്രങ്ങളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതായി വന്ന റിപ്പോർട്ടുകൾ അടിസ്​ഥാനരഹിതമെന്ന്​ കേന്ദ്ര സർക്കാർ. സ്വിസ്​ സെൻട്രൽ ബാങ്ക്​ വാർഷിക കണക്കുകൾ ഉദ്ധരിച്ച്​ കഴിഞ്ഞ ദിവസമാണ്​ റിപ്പോർട്ടുകൾ പുറത്തുവന്നത്​. 2019 അവസാനം 6,625 കോടിയായിരുന്ന സ്വിസ്​ നിക്ഷേപം 286 ശതമാനം വർധിച്ച്​ 20,700 കോടിയായി ഉയർന്നെന്നായിരുന്നു റിപ്പോർട്ട്​. രണ്ടു വർഷമായി കുറഞ്ഞുവന്നതാണ്​ കോവിഡിൽ കുടുങ്ങിയ കഴിഞ്ഞ വർഷം കുത്തനെ ഉയർന്ന്​ 13 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിക്ഷേപമായത്​.

യഥാർഥ പേരുകളിൽ സമർപ്പിച്ചവയുടെ കണക്കുകൾ മാത്രമാണ്​ ഇതിലുൾപെടുക. മൂന്നാം രാജ്യത്തെ സ്​ഥാപനത്തിന്‍റെ പേരിൽ സ്വിറ്റ്​സർലൻഡിലെ ബാങ്കുകളിൽ നിക്ഷേപം നടത്തിയത്​ ഈ കണക്കുകളിൽവരി​െല്ലന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

അതേ സമയം, നികുതി വിഷയങ്ങളിൽ പരസ്​പരം പങ്കുവെക്കുന്ന കരാറിൽ ഇന്ത്യയും സ്വിറ്റ്​സർലൻഡും ഒപ്പുവെച്ചതാണെന്ന്​ കേന്ദ്ര ധനമന്ത്രാലയം വ്യക്​തമാക്കി. ഇന്ത്യയിലെ സ്വിസ്​ ബാങ്ക്​ ശാഖകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ വർധിച്ചതാകാം രേഖയിൽ സംഖ്യ കുത്തനെ ഉയരാനിടയാക്കിയത്​. അങ്ങനെയാണെങ്കിലും അക്കൗണ്ട്​ വിവരങ്ങൾ പങ്കുവെക്കാൻ സ്വിസ്​ അധികൃതരോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

വിവിധ ബാങ്കുകൾ സ്വിസ്​ നാഷനൽ ബാങ്കിന്​ നൽകിയ റിപ്പോർട്ട്​ പരിഗണിച്ചുള്ള കണക്കുകളായാണ്​ മാധ്യമങ്ങൾ പുതിയ വർധന പുറത്തെത്തിച്ചത്​. ഇടപാടുകാര​ു​െട നിക്ഷേപം കുറഞ്ഞതായാണ്​ കാണിക്കുന്നത്​. പകരം, ബോണ്ടുകൾ, സെക്യൂരിറ്റികൾ, മറ്റു സാമ്പത്തിക സംവിധാനങ്ങൾ എന്നിവ വഴിയാകാം വർധിച്ച നിക്ഷേപം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swiss banksIndian fundsCentre refutes
News Summary - Indian funds in Swiss banks rose over ₹20,000 crore? Centre refutes claim
Next Story