Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ ദേശീയപതാകയും...

ഇന്ത്യൻ ദേശീയപതാകയും സ്വാതന്ത്ര്യദിനാശംസയുമായി പാകിസ്​താൻ​ ചാനൽ ! ഞെട്ടി പ്രേക്ഷകർ

text_fields
bookmark_border
ഇന്ത്യൻ ദേശീയപതാകയും സ്വാതന്ത്ര്യദിനാശംസയുമായി പാകിസ്​താൻ​ ചാനൽ ! ഞെട്ടി പ്രേക്ഷകർ
cancel

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പാകിസ്​താനിലെ പ്രമു​ഖ ചാനലായ ഡോണിനു മുന്നിലിരുന്നവർ അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചു. ഒരു വേള തങ്ങൾ ഇരിക്കുന്നത്​ പാകിസ്​താനിൽ തന്നെ ആണോ എന്നു പോലും കരുതിക്കാണും.


സംഭവം മറ്റൊന്നുമല്ല, മുന്നിലെ ടെലിവിഷൻ സ്​ക്രീനിൽ പരസ്യ ചിത്രം കണ്ടുകൊണ്ടിരിക്കെ 'സ്വാതന്ത്ര്യ ദിനാശംസകൾ' എന്ന വാചകത്തോടെ ഇന്ത്യൻ പതാക പ്രത്യക്ഷപ്പെട്ടു. ഞായറാഴ്​ച വൈകുന്നേരം 3.36ഓടെയായിരുന്നു സംഭവം. അൽപ നേരം ഇന്ത്യൻ പതാകയുടെ ദൃശ്യം പാക്​ ചാനലിൽ മായാതെ നിന്നു.

ചാനൽ ഹാക്ക്​ ചെയ്യ​പ്പെട്ടതാണെന്ന്​ മാധ്യമങ്ങൾ റിപ്പോർട്​ ചെയ്​തു. സംഭവത്തിൽ അന്വേഷണത്തിന്​ ഉത്തരവിട്ടതായി ഡോൺ ന്യൂസ്​ ട്വീറ്റ്​ ചെയ്​തു. സാധാരണ നിലയിലുള്ള സംപ്രേക്ഷണത്തിനിടെയാണ്​ പരസ്യ ചിത്രത്തിന്​ മുകളിലായി ഇന്ത്യൻ പതാക പ്രത്യക്ഷപ്പെട്ടതെന്നും അത്​ കുറച്ചു സമയം സ്​ക്രീനിൽ തുടർന്നതായും ഡോൺ പ്രസ്​താവനയിൽ പറഞ്ഞു.

അന്വേഷണം നടത്തി വിവരങ്ങൾ അറിയുന്ന മുറക്ക്​ അക്കാര്യം പ്രേക്ഷകരെ അറിയിക്കുമെന്നും ഡോൺ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian flagmalayalam newsIndia Newsdawn hackeddawn news
News Summary - Indian Flag and 'Happy Independence Day' Message Appear on pak channel
Next Story