
Representative Image
സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ സേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചു
text_fieldsചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യതൊഴിലാളികളെ ആക്രമിച്ചു. ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു.
എന്നാൽ സമുദ്ര അതിർത്തി ലംഘിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തങ്ങൾക്കുനേരെ കല്ലുകൾ എറിഞ്ഞതായും വല കീറിയതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇതുവരെ ഒൗദ്യോഗിക പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. തമിഴ്നാട്ടിലെ രാമേശ്വരത്തെ മത്സ്യത്തൊഴിലാളിക്കാണ് പരിക്കേറ്റത്.
തമിഴ്നാട്ടിൽനിന്നുള്ള മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന മർദ്ദിക്കുന്നതായി തമിഴ്നാട് കേന്ദ്രത്തിനെ അറിയിച്ചിരുന്നു. ഇത്തരത്തിൽ ആക്രമണം പതിവാകുന്നതിനാൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന ആക്രമിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് കേന്ദ്രത്തിനോട് അഭ്യർഥിക്കുകയും ചെയ്തു.
