വാടകയായി ചെലവഴിച്ചത് 15 ലക്ഷം; ഇന്ത്യൻ നയതന്ത്രജ്ഞയെ തിരിച്ചു വിളിച്ചു
text_fieldsന്യൂഡൽഹി: വാടകയിനത്തിൽ ഒരു മാസം 15 ലക്ഷം രൂപ ചെലവഴിച്ചുവെന്നാരോപിച്ച് ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡർ രേണു പാളിനെ തിരിച്ചുവിളിച്ചു. വിദേശകാര്യമന്ത്രാലയം ചീഫ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രേണു പാളിലെ ചുമതലകളിൽ നിന്ന് മാറ്റിയത്. ഡിസംബർ ഒമ്പതിന് രേണു പാളിനെ എംബസി ആസ്ഥാനത്തേക്ക് മാറ്റി.
1988 ഐ.എഫ്.എസ് ഉദ്യോഗസ്ഥയാണ് രേണുപാൾ. ഓസ്ട്രിയൻ എംബസിയിൽ രേണുവിെൻറ കാലാവധി കഴിയുക ജനുവരിയിലാണ്. എന്നാൽ ഡിസംബർ 30ന് വിയന്നയിലെ എംബസിയിൽ നിന്നും തിരിച്ചെത്താൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.
സാമ്പത്തിക കുറ്റകൃത്യത്തിന് രേണു പാളിനെതിരെ വിദേശകാര്യമന്ത്രാലയം ചീഫ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. സംഘം സെപ്തംബറിൽ വിയന്ന സന്ദർശിച്ച് നേരിട്ട് അന്വേഷണം നടത്തുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിൽ രേണു സാമ്പത്തിക തിരിമറികൾ നടത്തിയെന്നും വിദേശകാര്യമന്ത്രാലയത്തിെൻറ അനുമതി ഇല്ലാതെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തുെവന്നും പെരുമാറ്റചട്ട ലംഘനം നടത്തിയെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു.
മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ച് 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാർട്ട്മെൻറ് താമസിക്കാനായി എടുത്തുവെന്നും
വാറ്റ് റീഫണ്ട് ചെയ്തത് വ്യാജ രേഖകളുപയോഗിച്ചാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന് രേണു പാളിനെ അംബാസിഡറിെൻറ ഭരണനിർവഹണ ചുമതലകളോ സാമ്പത്തിക അധികാരങ്ങളോ വഹിക്കുന്നതിൽ നിന്നും മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
