Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാടകയായി ചെലവഴിച്ചത്​...

വാടകയായി ചെലവഴിച്ചത്​ 15 ലക്ഷം; ഇന്ത്യൻ നയതന്ത്രജ്ഞയെ തിരിച്ചു വിളിച്ചു

text_fields
bookmark_border
വാടകയായി ചെലവഴിച്ചത്​ 15 ലക്ഷം; ഇന്ത്യൻ നയതന്ത്രജ്ഞയെ തിരിച്ചു വിളിച്ചു
cancel

ന്യൂഡൽഹി: വാടകയിനത്തിൽ ഒരു മാസം 15 ലക്ഷം രൂപ ചെലവഴിച്ചുവെന്നാരോപിച്ച്​ ഓസ്​ട്രിയയിലെ ഇന്ത്യൻ അംബാസിഡർ രേണു പാളിനെ തിരിച്ചുവിളിച്ചു. വിദേശകാര്യമന്ത്രാലയം ചീഫ്​ വിജിലൻസ്​ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ ​അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ രേണു പാളിലെ ചുമതലകളിൽ നിന്ന്​ മാറ്റിയത്​. ഡിസംബർ ഒമ്പതിന്​ രേണു പാളിനെ എംബസി ആസ്ഥാനത്തേക്ക്​ മാറ്റി.

1988 ഐ.എഫ്​.​എസ്​ ഉദ്യോഗസ്ഥയാണ്​ രേണുപാൾ. ഓസ്​ട്രിയൻ എംബസിയിൽ രേണുവി​​​​െൻറ കാലാവധി കഴിയുക ജനുവരിയിലാണ്​. എന്നാൽ ഡിസംബർ 30ന്​ വിയന്നയിലെ എംബസിയിൽ നിന്നും തിരിച്ചെത്താൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.

സാമ്പത്തിക കുറ്റകൃത്യത്തിന്​ രേണു പാളിനെതിരെ വിദേശകാര്യമന്ത്രാലയം ചീഫ്​ വിജിലൻസ്​ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. സംഘം സെപ്​തംബറിൽ വിയന്ന സന്ദർശിച്ച്​ നേരിട്ട്​ അന്വേഷണം നടത്തുകയും പ്രാഥമിക റിപ്പോർട്ട്​ സമർപ്പിക്കുകയും ചെയ്​തു. റിപ്പോർട്ടിൽ രേണ​ു സാമ്പത്തിക തിരിമറികൾ നടത്തിയെന്നും വിദേശകാര്യമന്ത്രാലയത്തി​​​​െൻറ അനുമതി ഇല്ലാതെ സർക്കാർ ഫണ്ട്​ ദുരുപയോഗം ചെയ്​തു​െവന്നും പെരുമാറ്റചട്ട ലംഘനം നടത്തിയെന്നും വിജിലൻസ്​ വ്യക്തമാക്കിയിരുന്നു.

മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ച്​ 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാർട്ട്​മ​​​െൻറ് താമസിക്കാനായി എടുത്തുവെന്നും
വാറ്റ്​ റീഫണ്ട് ചെയ്​തത്​ വ്യാജ രേഖകളുപയോഗിച്ചാണെന്നും​ വിജിലൻസ്​ കണ്ടെത്തിയിരുന്നു. ചീഫ്​ വിജിലൻസ്​ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന്​ രേണു പാളിനെ അംബാസിഡറി​​​​െൻറ ഭരണനിർവഹണ ചുമതലകളോ സാമ്പത്തിക അധികാരങ്ങളോ വഹിക്കുന്നതിൽ നിന്നും മാറ്റിയിരുന്നു.

Show Full Article
TAGS:Renu Pall Indian envoy financial irregularities Misuse Govt. funds recalled india news 
News Summary - Indian envoy who rented house for ₹15 lakh a month recalled - India news
Next Story