Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരവാദത്തി​െൻറ...

ഭീകരവാദത്തി​െൻറ നാഡീകേന്ദ്രമാണ്​ പാകിസ്​താൻ -ടി.എസ്​ തിരുമൂർത്തി

text_fields
bookmark_border
ഭീകരവാദത്തി​െൻറ നാഡീകേന്ദ്രമാണ്​ പാകിസ്​താൻ -ടി.എസ്​ തിരുമൂർത്തി
cancel

ന്യൂഡൽഹി: പാകിസ്​താനെതിരെ ആഞ്ഞടിച്ച്​ ഐക്യരാഷ്​ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്​. തിരുമൂർത്തി. ഭീകരവാദത്തി​െൻറ നാഡീകേന്ദ്രമാണ്​ പാകിസ്​താനെന്നും ഭീകര സംഘടനകൾക്ക്​ പാകിസ്​താൻ സാമ്പത്തിക സഹായവും നേതൃത്വവും നൽകുന്നുണ്ടെന്നും​ അദ്ദേഹം പറഞ്ഞു.

''ഭീകരവാദത്തി​െൻറ നാഡീകേന്ദ്രമാണ്​ പാകിസ്​താനെന്നത്​ വളരെ നന്നായി അറിയാവുന്ന വസ്​തുതയാണ്​. ജമാത്ത്​ ഉദ്​ ദവ, ലഷ്​കറെ ത്വയ്യിബ, ജയ്​ഷെ മുഹമ്മദ്​, ഹിസ്​ബുൽ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള ഒ​ട്ടേറെ അന്താരാഷ്​ട്ര ഭീകരവാദ സംഘടനകളുടേയും ഭീകരവാദികളുടേയും വ്യക്തികളുടേയും വസതിയാണ്​ പാകിസ്​താൻ.'' -തിരുമൂർത്തി പറഞ്ഞു. 40000ത്തോളം ഭീകരവാദികൾ രാജ്യത്തുണ്ടെന്ന്​ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഔദ്യോഗികമായി വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ ഖ്വയിദ, ഐസിസ്​ പോലുള്ള ഭീകരവാദ സംഘടനകൾക്ക്​ സാമ്പത്തിക സഹായവും നേതൃത്വവും ലഭിക്കുന്നത്​ പാകിസ്​താനിൽ നിന്നാണെന്ന്​ ഐസിസുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ 26ാമത്​ റിപ്പോർട്ട്​ ഉദ്ധരിച്ച്​ തിരുമൂർത്തി പറഞ്ഞു. ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രശ്​നങ്ങളെ പാകിസ്​താൻ അന്താരാഷ്​ട്രവത്​ക്കരിക്കുകയാണെന്നും അത്​ പുതിയ കാര്യമല്ലെന്ന​ും അദ്ദേഹം വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terrorIndia NewspakistanTS Tirumurti
News Summary - Indian envoy outlines Pakistan’s direct involvement in manufacturing terror
Next Story