Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീലങ്കന്‍ എയർലൈന്‍സിലെ ഇന്ത‍്യന്‍ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം

text_fields
bookmark_border
ശ്രീലങ്കന്‍ എയർലൈന്‍സിലെ ഇന്ത‍്യന്‍ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം
cancel

ചെന്നൈ: ശ്രീലങ്കൻ എയർലൈൻസിന്റെ ചെന്നൈ ഓഫീസിലെ ഇന്ത്യൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം. ഇൻവോയ്സുകൾ, പേയ്‌മെന്റ് വിവരങ്ങൾ, ഒപ്പുകൾ എന്നിവയിൽ കൃത്രിമം കാണിച്ച് 2.2 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ശനിയാഴ്ച ശ്രീലങ്കയുടെ ദേശീയ എയർലൈന്‍ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. `ശ്രീലങ്കൻ എയർലൈൻസിന്റെ ചെന്നൈ ഓഫീസിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഫിനാൻസ് വകുപ്പിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരായ ചില ജീവനക്കാർ ഇൻവോയ്സുകൾ, പേയ്‌മെന്റ് വിവരങ്ങൾ, ഒപ്പുകൾ എന്നിവ വ്യാജമായി തിരുത്തി 2.2 കോടി രൂപ തട്ടിയെടുത്തു' എയർലൈൻ അറിയിച്ചു. എന്നാൽ ഈ തട്ടിപ്പ് എതൊക്കെ കാലയളവിലാണ് നടന്നതെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടില്ല.

വിഷയത്തിൽ ഇന്ത്യൻ നിയമപാലകരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും, നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിനായുള്ള അന്വേഷണം നിലവിൽ നടന്നുവരികയാണെന്നും കമ്പനി അറിയിച്ചു. ഇതോടൊപ്പം ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടർന്ന് യു.എ.ഇയിലെ ഒരു സേവന ദാതാവിന് പണം കൈമാറിയ മറ്റൊരു സംഭവത്തെക്കുറിച്ചും എയർലൈൻ പരാമർശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian employees of SriLankan Airlines accused of financial fraud
Next Story