ഇന്ത്യൻ വിദ്യാർഥികളെ ഇറാനിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതായി വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി / തെഹ്റാൻ: ഇസ്രായേൽ - ഇറാൻ യുദ്ധം തുടരുന്നതിനിടെ, തെഹ്റാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വിദ്യാർഥികളെ ഇറാനിലെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വർധിച്ചുവരുന്ന അപകടസാധ്യത കണക്കിലെടുത്ത്, ഹൈക്കമീഷൻ സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. മറ്റ് സാധ്യമായ ഓപ്ഷനുകളും പരിശോധനയിലാണ്. കൂടുതൽ അപ്‌ഡേറ്റുകൾ പിന്നാലെ ഉണ്ടാകും -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഇറാനിലുള്ള ജമ്മു കശ്മീരിൽനിന്നുള്ള വിദ്യാർഥികളുടെ മാതാപിതാക്കളും ബന്ധുക്കളും ശ്രീനഗറിൽ പ്രതിഷേധ പ്രകടനം നടത്തി. തങ്ങളുടെ മക്കൾ കുടുങ്ങിക്കിടക്കുകയാണെന്നും തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ഉമർ അബ്ദുല്ല ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

