ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
text_fieldsന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. ഇന്ത്യൻ പൗരൻമാർ സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്ന് ഇസ്രായേലിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം.
രാജ്യത്ത് താമസിക്കുന്നവരും യാത്രചെയ്യുന്നതുമായ ഇന്ത്യൻ പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അതിനിടെ ഇസ്രായേലിൽ താമസിക്കുന്ന പൗരന്മാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച പുലർച്ചെ 3.30ന് ആയിരുന്നു ഇസ്രായേലിന്റെ വ്യോമാക്രണം. ഓപറേഷൻ റൈസിങ് ലയൺ എന്ന പേര് നൽകിയാണ് ഇറാനിലേക്ക് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ ഇറാനിയൻ റെവല്യൂണറി ഗാർഡിന്റെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

