Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യക്കാർക്ക്...

ഇന്ത്യക്കാർക്ക് സുരക്ഷാ നിർദേശങ്ങളുമായി പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ

text_fields
bookmark_border
Indian Embassies in West Asia Issue Advisory for Citizens
cancel

ന്യൂ ഡൽഹി: ഇറാനിലെയും ഇസ്രായേലിലെയും ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശങ്ങളുമായി അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ. വാർത്തകൾ നിരീക്ഷിക്കണമെന്നും സാഹചര്യത്തെ പറ്റി ബോധവാന്മാർ ആയിരിക്കണമെന്നും ഇറാനിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ എംബസിയിൽ നിന്നുള്ള കൂടുതൽ മാർഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കാനും എംബസി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.

അടിയന്തര ഘട്ടങ്ങളിൽ ഇറാനിലെ ഇന്ത്യക്കാർക്ക് +989128109115, +989128109109, +989128109102, +989932179359 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

ഇസ്രായേലിലെ ഇന്ത്യൻ എംബസിയും സമാനമായി, ഇന്ത്യക്കാരോട് എല്ലായ്‌പ്പോഴും അതീവ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. അനിവാര്യമല്ലാത്തതും അനാവശ്യവുമായ എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കണമെന്നും പ്രാദേശിക വാർത്തകൾ, അറിയിപ്പുകൾ, അലേർട്ടുകൾ എന്നിവ ശ്രദ്ധിക്കണമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

ഇസ്രായേലിലെ ഇന്ത്യക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ +972-54-7520711, +972-54-2428378 എന്നീ 24×7 ഹെൽപ്പ്‌ലൈൻ നമ്പറുകളിലും cons1.telaviv@mea.gov.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.

ഖത്തറിലെ ഇന്ത്യൻ എംബസി നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ എല്ലാ ഇന്ത്യൻ പൗരരും ജാഗ്രത പാലിക്കണമെന്നും എംബസിയും പ്രാദേശിക ഭരണകൂടങ്ങളും പുറപ്പെടുവിക്കുന്ന വാർത്തകളും ഉപദേശങ്ങളും പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.


24×7 ഹെൽപ്പ്‌ലൈൻ നമ്പർ - 00974-55647502, ഇമെയിൽ -cons.doha@mea.gov.in എന്നിവയിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാം.

അബുദാബിയിലെ ഇന്ത്യൻ എംബസിയും സമാനമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian embassyhelpline numbersIran US Tensions
News Summary - Indian Embassies in West Asia Issue Advisory for Citizens
Next Story