സംരക്ഷണ കിറ്റുകളില്ല; റെയിൻകോട്ടും ഹെൽമെറ്റും ഉപയോഗിച്ച് ഡോക്ടർമാർ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ ആരോഗ്യ സംരക്ഷണകവചങ്ങളുടെ ദൗർലഭ്യത നേരിട്ട് ഡേ ാക്ടർമാർ. ചിലർ റെയിൻ കോട്ടും മോട്ടോർ ബൈക്ക് ഹെൽമറ്റും ഉപയോഗിക്കാൻ നിർബന്ധിതരാകുന്നുവെന്നാണ് റിപ്പോർട്ട് .
ശരിയായ തരത്തിലുള്ള മാസ്കുകളുടെയും സംരക്ഷ കവചങ്ങളുടെയും അഭാവം തങ്ങളെയും രോഗികളാക്കാമെന്ന് കോവിഡ് പ്രതിരോധത്തിെൻറ മുൻനിരയിലുള്ള ഡോക്ടർമാർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
സംരക്ഷണ കവചമായ പി.പി.ഇ കിറ്റുകൾ കൂടുതലായി ഉത്പാദിപ്പിക്കുമെന്നും ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കൊൽക്കത്തയിലെ പ്രധാന കോവിഡ് വൈറസ് ചികിത്സാ കേന്ദ്രമായ ബെലെഘട്ട ഇൻഫെക്ഷ്യസ് ഡിസീസ് ഹോസ്പിറ്റലിലെ ജൂനിയർ ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാൻ പ്ലാസ്റ്റിക് റെയിൻകോട്ട് നൽകിയതായി ഡോക്ടർമാർ വെളിപ്പെടുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നുണ്ട്. റെയിൽ കോട്ട് ധരിച്ച ഡോക്ടർമാരുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
ജീവൻ പണംവെച്ച് പ്രവർത്തിക്കാനവില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അധികൃതരിൽ നിന്നുള്ള പ്രതികാരനടപടികൾ ഭയക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അസിസ് മന്ന പറഞ്ഞു.
എൻ 95 മാസ്കുകൾ ലഭിക്കാത്തതിനാൽ രോഗികളെ നോക്കുേമ്പാൾ താൻ ഹെൽമെറ്റാണ് ഉപയോഗിച്ചിരുന്നതെന്ന് ഹരിയാനയിലെ ഇ.എസ്.ഐ ഹോസ്പിറ്റലിലെ ഡോക്ടർ സന്ദീപ് ഗാർഗ് പറഞ്ഞു. സംരക്ഷണം ലഭിക്കുന്നതിന് സാധാരണ ശസ്ത്രക്രിയ മാസ്കിന് മുകളിൽ ഹെൽമെറ്റ് ധരിക്കുകയായിരുന്നുവെന്ന് ഡോക്ടർ ഗാർഗ് കൂട്ടിച്ചേർത്തു. എന്നാൽ റോയിട്ടേഴ്സിെൻറ റിപ്പോർട്ടിൽ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ഹരിയാനയിലെ റോഹ്തക്കിലെ സർക്കാർ ആശുപത്രിയിൽ നിരവധി ജൂനിയർ ഡോക്ടർമാർ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലെങ്കിൽ രോഗികളെ ചികിത്സിക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. മാസ്കുകളും സുരക്ഷാ കവചവും മറ്റും വാങ്ങുന്നതിന് ഓരോ ഡോക്ടർമാരും 1,000 രൂപ സംഭാവന ചെയ്തുകൊണ്ടുള്ള ഒരു കോവിഡ്19 ഫണ്ടും അവർ സ്വന്തം നിലക്ക് തുടങ്ങിക്കഴിഞ്ഞതായി ഒരു ഡോക്ടർ പറഞ്ഞു. സംരക്ഷണമില്ലാതെ പ്രവർത്തിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഡോക്ടർമാരും കോവിഡിനെ ഭയക്കുന്നുണ്ടെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
