റഷ്യൻ വിമാനങ്ങളുടെ യന്ത്രഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ ധാരണ
text_fieldsചെന്നൈ: റഷ്യൻ വിമാനങ്ങളുടെയും പടക്കപ്പലുകളുടെയും യന്ത്രഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ ഇരുരാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ധാരണപത്രത്തിൽ ഒപ്പുെവച്ചു. സംയുക്തസംരംഭത്തിൽ രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭകരുടെ സഹകരണവും പ്രയോജനപ്പെടുത്തും. ഇന്ത്യൻ നാവികസേനയും വ്യോമസേനയും റഷ്യയിൽനിന്ന് വാങ്ങുന്ന ഉപകരണങ്ങളുടെ സ്പെയർ പാർട്സ് ഇന്ത്യയിൽ നിർമിക്കുന്നതിനാണ് കരാറുകൾ വഴിയൊരുക്കുന്നത്. കാഞ്ചീപുരത്തെ തിരുവിടന്തായിയിൽ നടക്കുന്ന ഡിഫൻസ് എക്സ്പോയിൽ മൂന്ന് സേനാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്ത്യ-റഷ്യ മിലിറ്ററി ഇൻഡസ്ട്രിയൽ കോൺഫറൻസിൽ ആകെ ഏഴു കരാറുകളാണ് ഒപ്പിട്ടത്. യോഗത്തിൽ ഇന്ത്യയിൽ നിന്ന് അറുപതോളം കമ്പനികളുടെ പ്രതിനിധികളും പെങ്കടുത്തു.
റഷ്യൻ നിർമിത യന്ത്രങ്ങളാണ് ഇന്ത്യൻ നാവികസേന കൂടുതലായി ഉപയോഗിച്ചിരുന്നത്. പ്രതിരോധമേഖലയിലെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന വിവിധ ഉൽപന്നങ്ങളുടെ സ്പെയർ പാർട്സ് രാജ്യത്ത് നിർമിക്കാനും കരാർ സഹായിക്കുമെന്ന് റിയൽ അഡ്മിറലും നേവൽ സ്റ്റാഫ് അസിസ്റ്റൻറ് ചീഫുമായ വി.എം. ദോസ പറഞ്ഞു.
പ്രതിരോധമേഖലയിലെ അടിസ്ഥാനവികസനരംഗത്ത് പ്രവർത്തിക്കുന്ന ലാർസൻ ആൻഡ് ടൂബ്റോ, മോസ്കോ ആസ്ഥാനമായ റോസോ ബോറനെക്സ്പോർടുമായി സഹകരിക്കും. ഇന്ത്യൻ നാവികസേനക്കായി കടലിനടിയിൽ പ്ലാറ്റ്ഫോം നിർമിക്കുന്നതിനുള്ള കരാറിലാണ് ഇരു കമ്പനികളും ഒപ്പുെവച്ചത്. വിവിധ പ്രതിരോധ ഉൽപന്നങ്ങളുടെ യന്ത്രഭാഗങ്ങൾ നിർമിക്കുന്നതിനുള്ള കരാറാണ് അനന്ത് ടെക്നോളജീസും റേഡിയോ ഇലക്ട്രോണിക് ടെക്നോളജീസും തമ്മിൽ ഒപ്പിട്ടത്.
കരസേനയുടെ ടി 90 എസ്, ടി 72 ടാങ്കുകൾക്ക് സാങ്കേതികസഹായം നൽകൽ, വ്യോമസേനയുടെ വിവിധ ഹെലികോപ്ടറുകൾക്ക് പരമാവധി പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുള്ള സാങ്കേതിക സഹായം, നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ഫ്രെഗാറ്റ് റഡാറുകൾ വികസിപ്പിക്കുന്നതിനുള്ള ധാരണപത്രം എന്നിവയിലും കരാറുകൾ രൂപപ്പെട്ടു. പ്രതിരോധമേഖലയിലെ ഇന്ത്യ-റഷ്യ സഹകരണം പുതിയ തലത്തിലേക്കുയരുന്നതിെൻറ സൂചനയാണിത്. 48 രാജ്യങ്ങളിൽ നിന്നായി 700 സംരംഭകർ പങ്കെടുക്കുന്ന മേള ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
