Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ പ​ർ​വ​താ​രോ​ഹ​ക​നെ എ​വ​റ​സ്​​റ്റി​ൽ കാ​ണാ​താ​യി

text_fields
bookmark_border
ഇ​ന്ത്യ​ൻ പ​ർ​വ​താ​രോ​ഹ​ക​നെ എ​വ​റ​സ്​​റ്റി​ൽ കാ​ണാ​താ​യി
cancel

കാ​ഠ്​​മ​ണ്ഡു: അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കൊ​ടു​മു​ടി കാ​ൽ​ക്കീ​ഴി​ലാ​ക്കി ജീ​വി​താ​ഭി​ലാ​ഷം നി​റ​വേ​റ്റി​യെ​ങ്കി​ലും അ​ത്​  നേ​രി​ട്ട്​ പ​റ​യാ​ൻ ര​വി​കു​മാ​ർ മ​ട​ങ്ങി​യെ​ത്തു​മോ എ​ന്ന്​ നോ​ക്കി​യി​രി​ക്കു​ക​യാ​ണ്​​ വേ​ണ്ട​പ്പെ​ട്ട​വ​ർ.  എ​വ​റ​സ്​​റ്റി​ൽ ക​യ​റി​യ ഇ​ന്ത്യ​ക്കാ​ര​നാ​യ ര​വി കു​മാ​റി​നെ കാ​ണാ​താ​യെ​ന്ന്​ നേ​പ്പാ​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

യു.​പി​യി​ലെ മൊ​റാ​ദാ​ബാ​ദു​കാ​ര​നാ​യ ഇൗ ​പ​ർ​വ​താ​രോ​ഹ​ക​നെ​യാ​ണ്​ എ​വ​റ​സ്​​റ്റി​ലെ അ​വ​സാ​ന വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലെ​ത്തി തി​രി​ച്ചി​റ​ങ്ങ​വേ കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്​​ച ഉ​ച്ച​തി​രി​ഞ്ഞ്​ ഒ​ന്ന​ര​യോ​ടെ​യാ​ണ്​ ഇ​ദ്ദേ​ഹം 8,848 മീ​റ്റ​ർ പി​ന്നി​ട്ട്​ അ​വി​ടെ​യെ​ത്തി​യ​ത്. അ​തി​നു​ശേ​ഷം ആ​ശ​യ​വി​നി​മ​യം ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ർ​വ​താ​രോ​ഹ​ണ​ത്തി​ന്​ ഇ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ച്ച ഗൈ​ഡ്​ ലാ​ക്​​പ വോം​ഗ്യ ഷെ​ർ​പ​​യെ ക​ടു​ത്ത ശൈ​ത്യ​ത്തി​ൽ​പെ​ട്ട്​ അ​ബോ​ധാ​വ​സ്​​ഥ​യി​ൽ പി​ന്നീ​ട്​ ക​ണ്ടെ​ത്തി​യ​താ​യി ഹി​മാ​ല​യ​ൻ ​ൈടം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​റ​ക്ക​ത്തി​നി​ടെ ഷെ​ർ​പ​യും കു​മാ​റും ര​ണ്ട്​ വ​ഴി​ക​ളി​ലാ​യി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​രു​തു​ന്നു. ര​വി​കു​മാ​റി​നെ ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravi KumarIndian climbermountain everest
News Summary - Indian climber Ravi Kumar missing in mountain everest
Next Story