വിദേശ ജയിലുകളിൽ 8,189 ഇന്ത്യക്കാർ
text_fieldsന്യൂഡൽഹി: 8189 ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലെ ജയിലുകളിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇതിൽ 4206 പേർ ആറു ഗൾഫ് രാഷ്ട്രങ്ങളിൽ ജയിലുകളിലാണെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
സൗദി അറേബ്യയിലാണ് ഇന്ത്യൻ തടവുകാർ കൂടുതലുള്ളത്, 1811 പേർ. യു.എ.ഇയിൽ 1392 പേരുണ്ട്. ശിക്ഷിക്കപ്പെട്ട തടവുകാരുടെ കൈമാറ്റത്തിന് യു.എ.ഇയുമായി 2011ൽ കരാറൊപ്പിട്ടത് 2013ൽ പ്രാബല്യത്തിലായി. കരാർ പ്രകാരം ഇതുവരെ 77 ഇന്ത്യൻ തടവുകാരെ കേരളത്തിലെത്തിച്ചുവെന്നും മന്ത്രി മുരളീധരൻ അറിയിച്ചു.
2016 മുതൽ 2019 മേയ് 31വരെ 125 രാജ്യങ്ങളിൽനിന്നായി 14312 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിച്ചുവെന്നും മന്ത്രി മറ്റൊരു ചോദ്യത്തിനു മറുപടിയായി ലോക്സഭയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
