Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേപ്പാൾ ജയിൽ ചാടിയ 60 തടവുകാർ ഇന്ത്യൻ അതിർത്തിയിൽ പിടിയിൽ

text_fields
bookmark_border
നേപ്പാൾ ജയിൽ ചാടിയ 60 തടവുകാർ ഇന്ത്യൻ അതിർത്തിയിൽ പിടിയിൽ
cancel
camera_alt

representational image

ന്യൂഡൽഹി: നേപ്പാൾ സംഘർഷത്തിനിടെ ജയിൽചാടി അതിർത്തി കടക്കാൻ ശ്രമിച്ച 60 പേരെ ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ‘സശസ്ത്ര സീമ ബൽ’ (എസ്.എസ്.ബി) പിടികൂടി.

യു.പി, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അതിർത്തിയിൽ നിന്നാണ് രണ്ടുദിവസങ്ങളിൽ ഇത്രയുംപേർ പിടിയിലായത്. ഇവർ നേപ്പാൾ സംഘർഷത്തിനിടെ ജയിൽ ചാടിയവരാണെന്ന് കരുതുന്നു.

പിടിയിലായവരെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. 1,751 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-നേപ്പാൾ അതിർത്തി കാക്കുന്നത് എസ്.എസ്.ബി ആണ്.

നേപ്പാളിൽ യു​വ​ജ​ന പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തോടെ ജ​യി​ലു​ക​ളി​ൽ 7000ത്തോ​ളം ത​ട​വു​കാ​രാണ് രക്ഷപ്പെട്ടത്. പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ൾ ബാ​ങ്കെ​യി​ലെ ബൈ​ജ്‌​നാ​ഥ് റൂ​റ​ൽ മു​നി​സി​പ്പാ​ലി​റ്റി- മൂ​ന്നി​ലെ നൗ​ബാ​സ്റ്റ​യി​ലെ ജു​വ​നൈ​ൽ ഹോ​മി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ത​ട​വു​കാ​ർ മ​രി​ച്ചു. നി​ര​വ​ധി ത​ട​വു​കാ​ർ ജ​യി​ൽ ചാ​ടാ​നു​ള്ള ശ്ര​മം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു.

ആ​യു​ധ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പൊ​ലീ​സ് വെ​ടി​വെ​പ്പി​ലാ​ണ് അ​ഞ്ച് കു​ട്ടി​ത്ത​ട​വു​കാ​ർ മ​രി​ച്ച​ത്. നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ജ​യി​ലി​ൽ 585 ത​ട​വു​കാ​രി​ൽ 149 പേ​രും ജു​വ​നൈ​ൽ ഹോ​മി​ലെ 176 ത​ട​വു​കാ​രി​ൽ 76 പേ​രും ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഏ​ക​ദേ​ശം 7000 ത​ട​വു​കാ​ർ വി​വി​ധ ജ​യി​ലു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി മൈ ​റി​പ്പ​ബ്ലി​ക്ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ പ​ല​രും ത​ട​വു​കാ​രു​ടെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ ഭ​യ​ന്ന് വീ​ടു വി​ട്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

നേപ്പാളിൽ സമൂഹ മാധ്യമ വിലക്കിനും അഴിമതിക്കുമെതിരെ നടന്ന പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജിവെച്ചിരുന്നു. സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്, എ​ക്സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 26 സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ നേപ്പാൾ സ​ർ​ക്കാ​ർ നി​​രോ​ധി​ച്ച​ത്. ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രു​ന്ന​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു. വ്യാ​ജ ​അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ചി​ല​ർ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ആ​രോ​പ​ണം.

എ​ന്നാ​ൽ, അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച സ​ർ​ക്കാ​ർ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന് പ്ര​ക്ഷോ​ഭ​ക​ർ ആ​രോ​പി​ച്ചു. പാ​ർ​ല​മെ​ന്റി​ന് സ​മീ​പം പ്ര​ഖ്യാ​പി​ച്ച ക​ർ​ഫ്യൂ പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ഓ​ഫി​സു​ക​ളും വ​സ​തി​ക​ളും സ്ഥി​തി ചെ​യ്യു​ന്ന കാ​ഠ്മ​ണ്ഡു​വി​ലെ സിം​ഗ ദ​ർ​ബാ​ർ പ്ര​ദേ​ശ​ത്തേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​​ന്റെ ​ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ ബി​രാ​ത്ന​ഗ​ർ, ഭ​ര​ത്പൂ​ർ, ലോ​ക​ത്തെ 10ാമ​ത്തെ ഉ​യ​രം​കൂ​ടി​യ പ​ർ​വ​ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലെ അ​ന്ന​പൂ​ർ​ണ പ​ർ​വ​ത​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ പൊ​ഖാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian border guards capture 60 inmates after Nepal jailbreak
Next Story