Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരസേനക്കായി പുതിയ യൂനിഫോം ഒരുങ്ങുന്നു; ഒലിവും മണ്ണും കലർന്ന നിറം, ചൂടിലും തണുപ്പിലും ഉപയോഗിക്കാം

text_fields
bookmark_border
indian army
cancel
camera_alt

ഫയൽ ചിത്രം

ന്യൂഡൽഹി: ഇന്ത്യൻ കരസേനക്ക്​ പുതിയ യുദ്ധ യൂനിഫോം ഒരുങ്ങുന്നു. കാലാവസ്ഥ സൗഹൃദവും ഭാരം കുറഞ്ഞതുമായ യൂനിഫോം അടുത്ത വ​ർഷം ജനുവരി 15നു​ നടക്കുന്ന സൈനിക ദിന പരേഡിൽ അവതരിപ്പിക്കാനാണ്​ നീക്കം.

ഒലിവും മണ്ണും ഉൾപ്പെടെയുള്ള നിറങ്ങളുടെ മിശ്രിതം ഉൾക്കൊള്ളുന്ന യൂണിഫോമുകൾ, സൈനികരുടെ വിന്യാസ മേഖലകളും അവർ പ്രവർത്തിക്കുന്ന കാലാവസ്ഥയും പരിഗണിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

മറ്റു​ രാജ്യങ്ങളുടെ യൂനിഫോമുകളും മറ്റും സൂക്ഷ്​മമായി വിശകലനം ചെയ്​ത ശേഷമാണ്​ യൂനിഫോം തയാറാക്കിയിട്ടുള്ളതെന്ന്​ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി​. സൈനികർക്ക്​ ഉഷ്​ണകാലത്തും ശൈത്യ കാലത്തും ഒരുപോലെ സുഖകരമായി ഉപയോഗിക്കാനും സാധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Army To Get New Combat Uniform in 2022
Next Story