അതിർത്തികടന്ന പാക് സേനയുടെ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു
text_fieldsകുപ് വാര: ജമ്മു കശ്മീരിൽ അതിർത്തികടന്നെത്തിയ പാകിസ്താൻ സൈന്യത്തിന്റെ ആളില്ലാ ചെറുവിമാനം (ഡ്രോൺ) ഇന്ത്യൻ അതിർത്തി രക്ഷാസേന വെടിവെച്ചിട്ടു. രാവിലെ എട്ടുമണിയോടെ കുപ് വാര ജില്ലയിലെ കേരൻ സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം.
മാവിക് 2 പ്രോ മോഡൽ ആളില്ലാ ചെറുവിമാനം ചൈനീസ് കമ്പനി ഡി.ജെ.ഐ നിർമിച്ചതാണ്. ഇന്ത്യൻ അതിർത്തി കടന്ന് എത്തിയതോടെയാണ് ചെറുവിമാനം വെടിവെച്ചിട്ടതെന്ന് കരസേന അറിയിച്ചു.
നുഴഞ്ഞുകയറ്റ സാധ്യതയുള്ളതിനാൽ നിയന്ത്രണരേഖയിൽ അതിർത്തി രക്ഷാസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രദേശത്തേക്ക് ഭീകരരെ കയറ്റിവിടാൻ പാകിസ്താൻ ശ്രമിക്കുന്നതായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.
നിയന്ത്രണരേഖയിൽ മഞ്ഞുവീഴ്ച ആരംഭിക്കുന്നതിന് മുമ്പ് ഭീകരരെ അതിർത്തി കടത്തിവിടുകയാണ് പാകിസ്താന്റെ പദ്ധതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

